Connect with us

Kerala

ആലുവയില്‍ ബാലികയെ രണ്ട് വര്‍ഷമായി പീഡിപ്പിച്ചുവന്ന മധ്യവയസ്‌കന്‍ പിടിയില്‍

Published

|

Last Updated

ആലുവ| ബാലികയെ രണ്ടുവര്‍ഷമായി നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്ന മധ്യവയസ്‌കന്‍ പിടിയില്‍ എറണാകുളം ജില്ലയിലെ ആലുവയിലാണ് സംഭവം. 12 വയസ് പ്രായമുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ തുടര്‍ച്ചായായി പീഡിപ്പിച്ചുകൊണ്ടിരുന്നത്.

സംഭവത്തില്‍ ഈസ്റ്റ് വെളിയത്തുനാട് സ്വദേശി അലി കുഞ്ഞുമുഹമ്മദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുമ്പ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയ  ഇയാളെ ഇന്നാണ്പിടികൂടാനായത്.