Connect with us

Kerala

സ്വന്തം തട്ടകത്തിലും സഞ്ജുവില്ല; ആദ്യ മത്സരത്തിലെ ടീമിനെ നിലനിര്‍ത്തി കോലി

Published

|

Last Updated

തിരുവനന്തപുരം | വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി20യിലും മലയാളി താരം സഞ്ജു സാംസണ്‍ കളിക്കില്ല. സഞ്ജുവിന്റെ ജന്മാനട്ടില്‍ നടക്കുന്ന കളിയായിട്ടും ആദ്യ മത്സരത്തിലെ ടീമിനെ തന്നെ നിലനിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. മലയാളി ക്രിക്കറ്റ് പ്രേമികള്‍ സഞ്ജു പ്ലയിംഗ് ഇലവനില്‍ വരാന്‍ ഏറെ ആഗ്രഹിക്കുകയും ഇതിനായി ബി സി സി ഐയുടെ വെബ്‌സൈറ്റിലടക്കം ക്യാമ്പയിന്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഋഷബ് പന്തിനെ തന്നെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി കളത്തിലിറക്കുകയായിരുന്നു.

നാല്‍പ്പതിനായിരത്തോളം കാണികളെ സാക്ഷി നിര്‍ത്തി ഭാഗ്യ ഗ്രൗണ്ടില്‍ കളിക്കാനിറങ്ങിയ ഇന്ത്യക്ക് ടോസ് ഭാഗ്യം ഉണ്ടായില്ല. ടോസ് നേടി വിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ റെക്കോര്‍ഡ് സ്‌കോര്‍ ചെയ്‌സ് ചെയ്തതും കാര്യവട്ടത്തെ ഇന്ത്യയുടെ മികച്ച മുന്‍കാല പ്രകടനവും മുന്‍നിര്‍ത്തിയാണ് വിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിനയച്ചത്. കൂടാതെ രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ പിച്ച് കൂടുതല്‍ ബാറ്റിംഗിന് അനുകൂലമാകുമെന്ന റിപ്പോര്‍ട്ടുകളും വിന്‍ഡീസ് ക്യാപ്റ്റനെ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു.

Latest