Connect with us

National

പീഡന പരാതികളില്‍ ഉന്നാവ് പോലീസിന്റെ നിസ്സംഗതയുടെ ഞെട്ടിക്കുന്ന വിവരം പുറത്ത്‌

Published

|

Last Updated

ലഖ്‌നോ | പീഡനങ്ങളും സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളും തുടര്‍ക്കഥയായ ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പോലീസ് ഇത്തരം വിഷയങ്ങളില്‍ കാണിക്കുന്ന അനാസ്ഥയുടേയും നിസ്സംഗ മനോഭാവത്തിന്റേയും ഞ്ഞെട്ടിക്കുന്ന വിവരം പുറത്ത്. ഗ്രാമത്തിലെ ഏതാനും പേര്‍ തന്നെ പീഡിപ്പിക്കാനും ആക്രമിക്കാനും നീക്കമുണ്ടെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ യുവതിയോട് പോലീസ് പറഞ്ഞ മറുപടിയിലാണ് ഇവിടത്തെ അനാസ്ഥ എത്രമാത്രം വലുതാണെന്ന് വ്യക്തമാകുന്നത്. തന്നെ ബലാത്സംഗം ചെയ്യാന്‍ ഗ്രാമത്തിലെപുരുഷന്മാരില്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് പരാതി ഉന്നയിച്ച ഉന്നാവിലെ ഹിന്ദ്പൂര്‍ സ്വദേശിനിയായ യുവതിയോട് ബലാത്സംഗം ചെയ്യപ്പെട്ട ശേഷം പരാതി നല്‍കാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു. പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ തീകൊളുത്തി കൊന്ന അതേ സ്ഥലത്താണ് ഈ സംഭവവും.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് മരുന്നുവാങ്ങാന്‍ യുവതി പോകുമ്പോഴാണ് ബലാത്സംഗ ശ്രമമുണ്ടായത്. മൂന്ന് പേരെത്തി യുവതിയുടെ വസ്ത്രം വലിച്ചു കീറാന്‍ ശ്രമിച്ചു. യുവതി വനിതാ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1090 വിളിച്ചപ്പോള്‍ 100ല്‍ വിളിക്കാന്‍ ആവശ്യപ്പെട്ടു. 100ല്‍ വിളിച്ചപ്പോള്‍ ഉന്നാവ്പോലീസില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പരാതിയുമായി എത്തിയപ്പോഴാണ് ബലാത്സംഗം ചെയ്യപ്പെട്ട ശേഷം പരാതി ഉന്നയിക്കാന്‍ പറഞ്ഞ് മടക്കി അയച്ചത്.

മൂന്ന് മാസത്തോളം യുവതി പോലീസ് സ്‌റ്റേഷനില്‍ കയറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ താന്‍ പോലീസില്‍ പരാതി പറഞ്ഞതിന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചവര്‍ തുടരെ ഭീഷണിപ്പെടുത്തിയതായും യുവതി പരാതിപ്പെട്ടു.