Connect with us

Gulf

ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന; മൂന്ന് മാസത്തിനിടെ 16 ലക്ഷം വിസകള്‍ അനുവദിച്ചു

Published

|

Last Updated

ദമാം | വിശുദ്ധ ഹജ്ജ് കര്‍മ്മം കഴിഞ്ഞതിന് മുതല്‍ 2019 ഡിസംബര്‍ 4 വരെ വരെ 1,647,662 ഉംറ വിസകള്‍ അനുവദിച്ചതായി സഊദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇവരില്‍ 1,386,183 പേര്‍ ഉംറ നിര്‍വഹിക്കാന്‍ പുണ്യഭൂമിയിലെത്തിക്കഴിഞ്ഞു. 1,075,738 പേര്‍ ഉംറ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി സ്വദേശങ്ങളിലേക്ക് മടങ്ങിയിട്ടുണ്ടെന്നും ഉംറ മന്ത്രാലയം വ്യ്കതമാക്കി.

1,328,647 തീര്‍ഥാടകരും സഊദിയിലെത്തിയത് വിമാനമാര്‍ഗമാണ്. 57,525 പേര്‍ കപ്പല്‍ മാര്‍ഗവും 11 പേര്‍ കടല്‍ മാര്‍ഗ്ഗവുമാണ് എത്തിയത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ പാകിസ്ഥാനില്‍ നിന്നുള്ളവരാണ്. 373,984 പേര്‍. രണ്ടാം സ്ഥാനത്ത് 347,424 പേരുമായി ഇന്തോനേഷ്യയും മൂന്നാം സ്ഥാനത്ത് 210,052 തീര്‍ത്ഥാടകരുമായി ഇന്ത്യയുമാണുള്ളത്.

തുര്‍ക്കി , ബംഗ്ലാദേശ്,അള്‍ജീരിയ,യു.എ.ഇ , ഇറാഖ് , ജോര്‍ദാന്‍ എന്നിവയാണ് ആദ്യ പത്തിലെ മറ്റു രാജ്യങ്ങള്‍.

Latest