Connect with us

National

പീഡനങ്ങളില്‍ നാട് നാണംകെടുമ്പോള്‍ യു പി സര്‍ക്കാര്‍ പശുക്കള്‍ക്ക് പിന്നാലെ

Published

|

Last Updated

ലഖ്‌നോ |  സ്ത്രീകളെ പീഡിപ്പിച്ച ശേഷം ചുട്ടുകൊല്ലുകും ആസിഡ് ആക്രമണം നടത്തുകയും ചെയ്യുന്ന കിരാത നടപടികളില്‍ ഉത്തര്‍പ്രദേശ് നാണംകെടുമ്പോള്‍ സര്‍ക്കാര്‍ ഇഷ്ട വിഷയമായ ഗോ സംരക്ഷണ തിരക്കിലാണ്. പശു സംരക്ഷണത്തിന് പണം കണ്ടെത്തന്‍ മദ്യത്തിന് പ്രത്യേക നികുതിയും ബജറ്റില്‍ വന്‍തുകയും വകയിരുത്തിയ സര്‍ക്കാര്‍ അലഞ്ഞ് തിരിയുന്ന പശുക്കളെ സംരക്ഷിക്കുന്നവര്‍ക്ക് പ്രത്യേക കൂലിയും ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നായി പശുക്കള്‍ക്ക് ആംബുലന്‍സും തണുപ്പകറ്റാന്‍ ചണംകൊണ്ടുള്ള കോട്ടുമെല്ലാം നല്‍കി. ഇനി പശുക്കള്‍ക്കായി സഫാരി പാര്‍ക്ക് കൂടി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനം.

അലഞ്ഞു തിരിയുന്ന പശുക്കള്‍ക്കായി സഫാരി പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്മന്ത്രി ലക്ഷ്മീനാരായണ്‍ ചൗധരി അറിയിച്ചു. 15000 മുതല്‍ 25000 പശുക്കളെ താമസിപ്പിക്കാന്‍ കഴിയുന്ന പാര്‍ക്കുകളാണ് ആരംഭിക്കുന്നതെന്നും ഇവിടെ ബയോഗ്യാസ് പ്ലാന്റുകളും പവര്‍ ജനറേഷന്‍ യൂണിറ്റുകളുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പശു സംരക്ഷണത്തില്‍ യോഗി സര്‍ക്കാര്‍ വലിയ ജാഗ്രത പുലര്‍ത്തുമെന്നാണ് സഫാരി പാര്‍ക്ക് തീരുമാനം അറിയിച്ചുകൊണ്ട് ലക്ഷ്മീനാരായണ്‍ ചൗധരി പറഞ്ഞത്. ഓരോ ദിവസവും സംസ്ഥാനത്ത് നിന്ന് സ്ത്രീകള്‍ക്കെതിരായ അതിക്രമ വര്‍ത്തകള്‍ പുറത്തുവരുകയും പോലീസും ആഭ്യന്തര വകുപ്പും വലിയ വീഴ്ചകള്‍ വരുത്തുന്നതായ ആരോപണങ്ങള്‍ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പശുക്കള്‍ക്കായുള്ള ഈ ജാഗ്രതയെന്നത് ശ്രദ്ധേയമാണ്. ഉന്നാവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ചുട്ടുകൊന്ന സംഭവത്തില്‍ സംസ്ഥാനത്ത് വലിയ പ്രതിേധങ്ങള്‍ ഉയരുന്നതിനിടെയാണ് ഇന്ന് പീഡനത്തിന് ഇരയായ മറ്റൊരു സ്ത്രീക്ക് നേരെ ആസിഡ് ആക്രമണമുണ്ടായ വാര്‍ത്ത പുറത്തുവരുന്നത്.

Latest