Connect with us

National

ഐ പി സി, സി ആര്‍ പി സി ചട്ടങ്ങള്‍ പരിഷ്‌കരിക്കും: ആഭ്യന്തര മന്ത്രി അമിത് ഷാ

Published

|

Last Updated

പൂനെ: ഇന്ത്യന്‍ ശിക്ഷാ നിയമം (ഐ പി സി), ക്രിമിനല്‍ നടപടി ചട്ടം (സി ആര്‍ പി സി) എന്നിവ ഭേദഗതി ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പൂനെയില്‍ ഉന്നത പോലീസുദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബലാത്സംഗവും കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കാന്‍ കഴിയുന്ന തരത്തില്‍ ഐ പി സിയും സി ആര്‍ പി സിയും ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയും നേരത്തെ സൂചിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിവിധ സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഓാള്‍ ഇന്ത്യന്‍ പോലീസ് യൂനിവേഴ്സിറ്റിയും, ഫോറന്‍സിക് സയന്‍സ് യൂനിവേഴ്സിറ്റിയും സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയുണ്ടെന്നും ഡി ജി പിമാരുടെ ഐ ജിമാരുടെയും യോഗത്തില്‍ അമിത് ഷാ പറഞ്ഞു. വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യോഗം ആദരാഞ്ജലി അര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി,ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് കുമാര്‍ ഭല്ല തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Latest