Connect with us

Ongoing News

ഡിന്നറിന് ഒരുക്കാം രുചിയൂറും ഗോതമ്പ് ദോശ

Published

|

Last Updated

ഗോതമ്പ് ദോശ നമ്മുടെയെല്ലാം സ്ഥിരം തട്ടിക്കൂട്ട് വിഭവങ്ങളിൽ ഒന്നാണല്ലോ. എന്നാൽ, ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഗോതമ്പ് ദോശയുടെ ലുക്കെല്ലാം മാറി രുചി ഇത്തിരികൂടി വർധിക്കും. പ്രത്യേകിച്ചും ഡിന്നറിന് ഗോതമ്പ് ദോശ കഴിക്കാൻ വല്ലാത്തൊരു രസവുമാണ്.

ചേരുവകൾ

  • ഗോതമ്പ് മാവ് / ആട്ട- രണ്ടര കപ്പ്
  • തേങ്ങ- ഒന്നര ടേബിൾസ്പൂൺ
  • ഇഞ്ചി- ഒരു ചെറിയ കഷ്ണം
  • വറ്റൽമുളക്- അൽപ്പം എണ്ണയിൽ
  • വറുത്തത്- 4-5 എണ്ണം
  • കടുക്, കറിവേപ്പില, താളിക്കാൻ

തയ്യാറാക്കുന്നത്:

തേങ്ങ, ഇഞ്ചി, വറ്റൽമുളക് അൽപ്പം വെള്ളം ചേർത്ത് നന്നായി അരക്കുക. ഇതിലേക്ക് ആവശ്യത്തിനുള്ള വെള്ളം ചേർത്ത് കടുകും കറിവേപ്പിലയും താളിച്ചു ചേർക്കാം. തുടർന്നു വേണം ആട്ട ചേർക്കാൻ. ആവശ്യത്തിന് ഉപ്പും. ഗോതമ്പ് ദോശയുടെ അയവിൽ കട്ട കെട്ടാതെ കലക്കുക. മാവ് തയ്യാർ.
നല്ല ചൂടായ ദോശക്കല്ലിൽ നേർത്ത് പരത്തി ഉടനെ തന്നെ ഫ്ലേം സിമ്മിൽ ഇട്ടു അടച്ചുവെച്ച് ചുട്ടെടുക്കാം. സ്വാദുള്ള ദോശ തയ്യാർ.

Latest