Connect with us

National

ഡല്‍ഹിയിലെ തീപിടിത്തം അങ്ങേയറ്റം ഭയാനകമെന്ന് പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ അനാജ് മണ്ഡി പ്രദേശത്ത് ഉണ്ടായ തീപിടുത്തം അങ്ങേയറ്റം ഭയാനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ചിന്തകള്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടേതാണെന്നും പരിക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ദുരന്തമുണ്ടായ സ്ഥലത്ത് അധികൃതര്‍ സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വടക്കന്‍ ഡല്‍ഹിയിലെ അനജ് മണ്ഡി പ്രദേശത്തെ ഫാക്ടറിയില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ 43 തൊഴിലാളികളാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.

---- facebook comment plugin here -----

Latest