Connect with us

National

ഉന്നാവ്: ബലാത്സംഗത്തിനിരയാക്കി ചുട്ടുകൊന്ന യുവതിയുടെ സംസ്‌കാരം ഇന്ന്; പ്രതിഷേധം വ്യാപകം

Published

|

Last Updated

ഉന്നാവ്: യു പിയിലെ ഉന്നാവില്‍ ബലാത്സംഗത്തിനിരയാക്കി ചുട്ടു കൊന്ന 23കാരിയുടെ സംസ്‌കാരം ഇന്ന്. രാവിലെ 10ന്
ഭാട്ടന്‍ ഖേഡായിലെ വീട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ശനിയാഴ്ച രാത്രി ഒമ്പതോടെ ജില്ലാ
മജിസ്ട്രേറ്റ് ദേവീന്ദര്‍ കുമാര്‍ പാണ്ടേ, ഉന്നാവ് എസ് പി. വിക്രാന്ത് വീര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം
ബന്ധുക്കള്‍ക്ക് കൈമാറിയത്.

കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ബി ജെ പി മന്ത്രിമാര്‍ക്കും എം പിക്കുമെതിരെ ശനിയാഴ്ച ജനങ്ങള്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. യു പി മന്ത്രിമാരായ സ്വമി പ്രസാദ് മൗര്യ, കമല്‍ റാണി വരുണ്‍, സാക്ഷി മാഹാരാജ് എം പി എന്നിവരെയാണ് ജനം തടഞ്ഞുവെച്ച് പ്രതിഷേധിച്ചത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച് മടങ്ങിയ ശേഷമായിരുന്നു ബി ജെ പി നേതാക്കള്‍ക്കെതിരായ ജനം പ്രതിഷേധം. ഗ്രമാവാസികളുടെ പ്രതിഷേധത്തിന് മുമ്പായി എന്‍ എസ് യു പ്രവര്‍ത്തകര്‍ മന്ത്രിമാരുടെ വാഹനം തടയുകയും ചെയ്തു. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയും പോലീസ് ലാത്തിവീശി മന്ത്രിമാരെ രക്ഷപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുകയുമായിരുന്നു.

പ്രതികള്‍ തീ കൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ യുവതി വെള്ളിയാഴ്ചയാണ് ഡല്‍ഹിയിലെ ആശുപത്രിയില്‍ മരിച്ചത്. ബലാത്സംഗത്തിനിരയാക്കിയവര്‍ക്കെതിരെ കോടതിയില്‍ മൊഴി നല്‍കാന്‍ പോകുകയായിരുന്ന പെണ്‍കുട്ടിയുടെ ദേഹത്ത് പ്രതികള്‍ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

Latest