Connect with us

Kerala

വിലങ്ങുമായി പോലീസ് ജീപ്പില്‍ നിന്നും ചാടി പ്രതി രക്ഷപ്പെട്ടു

Published

|

Last Updated

കോഴിക്കോട് | കവര്‍ച്ചാ കേസിലെ പ്രതി ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസ് വാഹനത്തില്‍ നിന്നും ചാടി രക്ഷപ്പെട്ടു. മലപ്പുറം പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് ഓടപറമ്പില്‍ അജ്മല്‍(25) ആണ് കോഴിക്കോട് തൊണ്ടയാട് ബൈപ്പാസില്‍വെച്ച് രക്ഷപ്പെട്ടത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. നവമ്പര്‍ 29ന് മൂന്നംഗ സംഘം സഞ്ചരിച്ച ജീപ്പ് കൊടുവള്ളിയില്‍ അപകടത്തില്‍ പെടുകയും ഒരാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു. മോഷണ വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അജ്മലിന്റെയും പുത്തണത്താണി ചുങ്കം ആലുങ്ങല്‍ ജുനൈദിന്റെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു.

തുടരന്വേഷണത്തിനായി രണ്ട് പേരെയും കൊടുവള്ളി പോലീസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി തിരികെ ജയിലിലേക്ക് എത്തിക്കുന്നതിനിടെ തൊണ്ടയാട് ബൈപ്പാസിലെ സിഗ്‌നലില്‍ വാഹനം നിര്‍ത്തിയപ്പോള്‍ ഇരുവരും പോലീസ് വാഹനത്തില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ജുനൈദിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടിയെങ്കിലും അജ്മല്‍ രക്ഷപ്പെടുകയായിരുന്നു.

Latest