Connect with us

Kerala

വാളയാര്‍ കേസ്: കോടതി വിട്ടയച്ച പ്രതിക്ക് മര്‍ദനമേറ്റു

Published

|

Last Updated

പാലക്കാട്| വാളയാറില്‍ സഹോദരികളായ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ കോടതി വിട്ടയച്ച പ്രതിക്കു മര്‍ദനം. കേസിലെ നാലാം പ്രതി അട്ടപ്പള്ളം സ്വദേശി കുട്ടിമധു എന്ന എം മധുവിനാണ് മര്‍ദനമേറ്റത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഒരു സംഘം ആളുകള്‍ ഇയാളെ കയ്യേറ്റം ചെയ്യുകയായിരുന്നു.

ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദനത്തില്‍ മധുവിന്റെ മുഖത്തടക്കം പരുക്കേറ്റിട്ടുണ്ടെങ്കിലും ഗുരുതരമല്ല. പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ഇയാള്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കോടതി വിട്ടയച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ സര്‍ക്കാര്‍ കോടതിയില്‍ അപ്പീല്‍ നല്‍കി. പ്രതികളുടെ ലൈംഗിക പീഡനം സഹിക്കാനാകാതെ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തുവെന്നാണ് കേസ്.