Connect with us

Kozhikode

യൂത്ത് കോൺഗ്രസ് പ്രിയദർശിനി ഭവനം കൈമാറി

Published

|

Last Updated

യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മൈലള്ളാംപാറ ജോയിയുടെ കുടുംബത്തിന് നിർമിച്ച പ്രിയദർശനി ഭവനത്തിനറെ താക്കോൽദാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുന്നു  

പുതുപ്പാടി | യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നിർമിച്ച പ്രിയദർശനി ഭവനം മൈലള്ളാംപാറ ജോയിയുടെ കുടുംബത്തിന് കൈമാറി. നാട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല താക്കോൽദാനം നൽകികൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. വേദനിക്കുന്ന ഹൃദയങ്ങളെ കണ്ടെത്തുന്നതാണ് യഥാർത്ഥ മാനവ മൂല്യമെന്നും യൂത്ത് കോൺഗ്രസ് നടത്തിയത് മാതൃകാപരമായ പ്രവർത്തനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയെ പ്രതിപക്ഷനേതാവ് അഭിനന്ദിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സഹീർ ഇരഞ്ഞോണ അധ്യക്ഷത വഹിച്ചു. കെ പി സി സി  ജനറൽ സെക്രട്ടറി എൻ  സുബ്രമണ്യൻ, നിർവ്വാഹക സമിതി അംഗം പി എം നിയാസ്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സന്തോഷ് മാളിയേക്കൽ, യുഡിഎഫ് കൺവീനർ ബിജു താന്നിക്കാകുഴി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജേഷ് ജോസ്, പഞ്ചായത്ത് അംഗങ്ങളായ ബീന തങ്കച്ചൻ, അംബിക മംഗലത്ത്, സലോമി സലീം, യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി ഗഫൂർ ഒതയോത്ത്, രതീഷ് പ്ലാപ്പറ്റ, കുമാരൻ ചെറുകര, ലിസമ്മ തോമസ്, ഷിജു ഐസക്, സുരേഷ് പൊട്ടിക്കൈ, സലീം മറ്റത്തിൽ,ജിസ് ജോർജ്ജ്,വിജേഷ് കക്കാട്, സാബു ജോർജ്ജ്, സുബൈർ വേളാട്ടിൽ, ജോഷി എന്നിവർ സംസാരിച്ചു.

Latest