Connect with us

National

വരുമാനത്തില്‍ ഇടിവെന്ന് ; ജി എസ് ടി ഘടനയില്‍ മാറ്റത്തിന് ആലോചന

Published

|

Last Updated

ന്യൂഡല്‍ഹി| വരുമാന നഷ്ടത്തെത്തുടര്‍ന്ന് ചരക്ക് സേവന നികുതി(ജിഎസ്ടി) ഘടനയില്‍ മാറ്റം വരുത്താന്‍ കന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ജി എസ് ടി നടപ്പാക്കി രണ്ടരവര്‍ഷം പിന്നിടുമ്പോഴാണ് പുതിയ മാറ്റത്തിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. നിലവിലുള്ള ഏറ്റവും കുറഞ്ഞ സ്ലാബ് അഞ്ചു ശതമാനത്തില്‍നിന്ന് 910 ശതമാനത്തിലേയ്ക്ക് ഉയര്‍ത്താനാണ് ആലോചന. ഇപ്പോള്‍ 12 ശതമാനം നിരക്കുള്ള 243 ഉത്പന്നങ്ങള്‍ 18 ശമതാനം സ്ലാബിലേക്ക് മാറ്റുമെന്നും അറിയുന്നു.

ജി എസ് ടി സ്ലാബുകള്‍ പരിഷ്‌കരിക്കുന്നതോടെ ഒരു ലക്ഷം കോടി രൂപയുടെ അധിക വരുമാനം സര്‍ക്കാരിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.നികുതി ഈടാക്കാത്ത ഉത്പന്നങ്ങളും ജിഎസ്ടിക്കുകീഴിലാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

Latest