Connect with us

Kerala

കണ്ണൂരില്‍ സുന്ദരി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ യുഎപിഎ കേസെടുത്തു

Published

|

Last Updated

കണ്ണൂര്‍| പേരാവൂരില്‍ മൂന്ന് മാവോയിസ്റ്റുകള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ് എടുത്തു. മാവോയിസ്റ്റ് നേതാവ് സുന്ദരി ഉള്‍പ്പെടേ കണ്ടാല്‍ അറിയുന്ന മൂന്ന് പേര്‍ക്കെതിരെയാണ് യുപിഎയും ആയുധ നിയമവും ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.

ഈ മാസം രണ്ടിന് ഇവര്‍ ആയുധവുമായി പേരാവൂരിലെ കോളയാട് ചേക്കേരി കോളനിയില്‍ എത്തിയിരുന്നതായാണ് വിവരം. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. സ്ത്രീ മാവോയിസ്റ്റ് നേതാവ് സുന്ദരിയാണ് എന്നാണ് പോലീസിന്റെ അനുമാനം. ഇവര്‍ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തുവെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പേരാവൂര്‍ പോലീസ് വ്യക്തമാക്കി.