Connect with us

National

ആറ് വയസുകാരിയെ ശുചിമുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു; 19കാരന്‍ പിടിയില്‍

Published

|

Last Updated

കൊല്‍ക്കത്ത| ആറുവയസുകാരിയെ യുവാവ് ശുചിമുറിയില്‍ പൂട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചു. ഇയാളെ പോലീസ് പീടികൂടി. പെണ്‍കുട്ടിയുടെ അയല്‍ക്കാരനായ 19 വയസുകാരനാണ് പിടിയിലായത്. കൊല്‍ക്കത്ത ഗാര്‍ഡന്‍ റീച്ച് തര്‍ത്താല റോഡിലെ കെട്ടിടത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.

കെട്ടിടത്തിന്റെ ഒന്നാംനിലയിലെ ശുചിമുറിയില്‍ പെണ്‍കുട്ടിയെ പൂട്ടിയിട്ടശേഷമാണ് യുവാവ് പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലീസ് വെള്ളിയാഴ്ച പ്രതിയെ പിടികൂടുകയായിരുന്നു.പോക്‌സോ നിയമപ്രകാരം യുവാവിനെതിരെ കേസെടുത്തു.

Latest