Connect with us

National

പൗരത്വ ഭേദഗതി ബില്‍ അംഗീകരിക്കില്ല: നിലപാട് ആവര്‍ത്തിച്ച് മമത

Published

|

Last Updated

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ രജിസ്റ്ററും ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബില്‍ അംഗീകരിക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച മമത അതിനെ തന്റെ പാര്‍ട്ടി അവസാനം വരെ എതിര്‍ക്കുമെന്ന് വ്യക്തമാക്കി. എല്ലാ സമുദായങ്ങള്‍ക്കും പൗരത്വം നല്‍കുകയാണെങ്കില്‍ അംഗീകരിക്കാം. എന്നാല്‍, മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം നടത്തിയാണ് നടപ്പിലാക്കുന്നതെങ്കില്‍ അതിനെതിരെ പോരാടുക തന്നെ ചെയ്യും- കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പൊതുയോഗത്തില്‍ പ്രസംഗിക്കവെ മമത പറഞ്ഞു.

രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറച്ചുപിടിക്കാനാണ് കേന്ദ്രം പൗരത്വ ഭേദഗതി ബില്ലുമായി രംഗത്തെത്തിയിട്ടുള്ളതെന്നും മമത ആരോപിച്ചു.