Connect with us

International

സാമ്പത്തിക കുറ്റകൃത്യം; നെയ്‌റോബി ഗവര്‍ണര്‍ അറസ്റ്റില്‍

Published

|

Last Updated

നെയ്‌റോബി: സാമ്പത്തിക കുറ്റകൃത്യക്കേസില്‍ നെയ്‌റോബി ഗവര്‍ണര്‍ മൈക്ക് സോന്‍കോ അറസ്റ്റില്‍. കസ്റ്റഡിയിലെടുക്കാന്‍ കെനിയ ചീഫ്‌പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സാന്‍കോയും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ക്രമ
രഹിതമായി 35 ലക്ഷം ഡോളര്‍ സമ്പാദിച്ചെന്നും അഴിമതി നടത്തിയെന്നുമുള്ള കേസിലാണ് അറസ്റ്റ്.

പൊതുസ്വത്ത് കൈയടക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍, മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവയുടെ പേരില്‍ സോന്‍കോയെയും മറ്റ് കൗണ്ടി ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള മതിയായ തെളിവുകളുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ നൂര്‍ദിന്‍ ഹാജി പറഞ്ഞു. മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കേസുകളില്‍ ജയിലില്‍ കിടന്ന സാന്‍കോയെ 2017ല്‍ ഭരണകക്ഷി ഗവര്‍ണര്‍ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കുകയായിരുന്നു.

Latest