Connect with us

Gulf

ലോക മുസ്ലിം കമ്മ്യൂണിറ്റി കൗണ്‍സില്‍ ഒരുക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര യൂത്ത് ഫോറം അബുദാബിയില്‍

Published

|

Last Updated

അബൂദബി: ലോക മുസ്ലിം കമ്മ്യൂണിറ്റി കൗണ്‍സില്‍ ടി ഡബ്ല്യു എം സി സി സംഘടിപ്പിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര യൂത്ത് ഫോറം ഡിസംബര്‍ 7, 8 തീയതികളില്‍ അബൂദബി ഫെയര്‍മോണ്ട് ഹോട്ടലില്‍ നടക്കും. “ഭാവി നേതാക്കളെ കെട്ടിപ്പടുക്കുക, പ്രതിബദ്ധത, സമഗ്രത, പുതുമ” എന്നീ പ്രമേയത്തില്‍ നടക്കുന്ന ദ്വിദിന സമ്മേളനത്തില്‍ വിവിധ അമുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള 250 ലധികം പ്രതിനിധികള്‍ പങ്കെടുക്കും. മുസ്ലിം സമുദായങ്ങളുടെ വെല്ലുവിളികളെയും അവസരങ്ങളെയും സംബന്ധിച്ച് നടക്കുന്ന സിമ്പോസിയത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ നയ നിര്‍മാതാക്കള്‍, മതനേതാക്കള്‍, യുവ നേതാക്കള്‍ സംബന്ധിക്കും.

ലോകമെമ്പാട് നിന്നുമുള്ള നേതാക്കള്‍, പണ്ഡിതന്മാര്‍, പ്രവര്‍ത്തകര്‍, കലാകാരന്മാര്‍, സംരംഭകര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രതിനിധികള്‍ യുവ മുസ്ലിംകള്‍ക്കിടയില്‍ നേതൃത്വ വികസനത്തിനായി പുതിയ തന്ത്രങ്ങളും സമീപനങ്ങളും പരിപാടികളും ആവിഷ്‌കരിക്കും. ആഗോള സമാധാനവും സമഗ്ര സമൂഹവും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രമുഖരായ നയ നിര്‍മാതാക്കളും മതനേതാക്കളുമാണ് അബൂദബിയിലെത്തുന്നത്.

സഹിഷ്ണുത വര്‍ഷത്തിന്റെ പര്യവസാനത്തിലേക്ക് യു എ ഇ നീങ്ങുമ്പോള്‍ ആഗോള അക്കാദമിക് സംരംഭമായ അന്താരാഷ്ട്ര യൂത്ത് ഫോറം അബൂദബിയില്‍ സംഘടിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഡബ്ല്യു എം സി സി ചെയര്‍മാന്‍ ഡോ. അലി റാഷിദ് അല്‍ നുഐമി പറഞ്ഞു. സമൂഹങ്ങളില്‍ നേതൃത്വപരമായ ചുമതലകള്‍ ഏറ്റെടുക്കാന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്ന രാജ്യങ്ങളിലെ മുസ്ലിം യുവാക്കളെ സമ്മേളനം പ്രാപ്തരാക്കും. ലോകത്തെ ജനങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും മൂല്യങ്ങളെ സമ്മേളനം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്വിനിയ രാഷ്ട്രപതിയുടെ നയതന്ത്ര ഉപദേഷ്ടാവും, പ്രസിഡന്റ് ഓഫീസിലെ മന്ത്രിയുമായ ഡാറ്റോ ഡോ. കൊട്ട മൗസ്തഫാ സാനോ, അന്തരിച്ച യു എസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന്റെ ഉപദേഷ്ടാവും, യുഎസ് നാഷണല്‍ അല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ മുന്‍ ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ. റോബര്‍ട്ട് ഡി ക്രെയിന്‍, ഫിജി വിദ്യാഭ്യാസ, പൈതൃക, കലാ മന്ത്രി റോസി സോഫിയ അക്ബര്‍, ചെചെന്‍ റിപ്പബ്ലിക് യുവജന മന്ത്രി ഇബ്രാഗിമോവ് ഈസ മഗോമെഡ്-ഖാബിവിച്ച്, ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗ് മുനിസിപ്പാലിറ്റിയിലെ ലെജിസ്ലേറ്റീവ് കൗണ്‍സിലര്‍ തപലോ അമാദ്, ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഓഫ് റഷ്യയിലെ കൗണ്‍സില്‍ ഓഫ് സ്‌കോളേഴ്‌സ്, റിപ്പബ്ലിക് ഓഫ് ടാറ്റര്‍സ്ഥാന്‍, വി പി സെക്രട്ടറി ജനറല്‍ ഡോ. റുസ്തം നൂര്‍ഗലീവ്, ദക്ഷിണ കൊറിയയിലെ കൊറിയന്‍ മുസ്ലിം ഫെഡറേഷന്‍ ഇമാം ലീ ജു ഹ്വ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.