Connect with us

Ongoing News

ബനാന ലഡു ഉണ്ടാക്കാം

Published

|

Last Updated

ലഡു പല വിധത്തിലുണ്ട്. പല ചേരുവകൾ ചേർത്തുകൊണ്ട് വർണങ്ങളിലും വ്യത്യസ്തത പുലർത്തി ലഡുകൾ വിപണിയിലുണ്ട്. എന്നാൽ, ആരോഗ്യത്തിന് ഏറ്റവും അനുയോജ്യവും വളരെ എളുപ്പം വീട്ടിൽ തയ്യാറാക്കാനും സാധിക്കുന്ന ബനാന ലഡു ഏറെ സ്വാദിഷ്ടമാണ്. ആരോഗ്യത്തിന് ഏറ്റവും പോഷക സന്പുഷ്ടമായ വിഭവസമൃദ്ധമായ രുചികരമായ ബനാന ലഡു അധികം ചെലവില്ലാതെ അനായാസം ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

ചേരുവകൾ :
1. ബനാന
2. തേങ്ങ
3. അരിപ്പൊടി
4. അണ്ടി, മുന്തിരി

തയ്യാറാക്കുന്നത്:
ആദ്യം അധികം പഴുക്കാത നേന്ത്രപ്പഴം പുഴുങ്ങിയെടുക്കുക. എന്നിട്ട് തേങ്ങ ചിരകിയതും അണ്ടിയും മുന്തിരിയും അൽപ്പ സമയം അടുപ്പത്തു വെച്ച് നേരിയ രീതിയിൽ ചുടാക്കി എടുക്കുക. തുടർന്ന് പുഴുങ്ങിയ പഴം തൊലി കളയുക. അതിനു ശേഷം പഴം നീളത്തിൽ രണ്ടാക്കി മുറിച്ച് അതിന്റെ മധ്യത്തിലുള്ള കറുത്ത അരി ഒഴിവാക്കുക. ശേഷം പഴം നന്നായിട്ട് ഉടച്ചു അതിലേക്ക് അൽപ്പം (2 ടീസ്പൂൺ ) അരിപ്പൊടി ചേർത്ത് വീണ്ടും നന്നായി കുഴക്കുക. എന്നിട്ട് ആ മാവ് ചെറിയ ബോൾസ് ആക്കി അതിൽ നിന്നും ഓരോ ബോൾസ് എടുത്ത് കൈയിൽ വെച്ച് ഒന്ന് പരത്തി അതിന്റെ നടുകിൽ കുറച്ചു തേങ്ങ ചിരകിയത് വെച്ച് വീണ്ടും ബോൾസ് ആക്കി മാറ്റുക. അപ്പോൾ സ്വാദിഷ്ടമായ ബനാന ലഡു തയ്യാർ.

Latest