Connect with us

International

ഫ്‌ളോറിഡ നാവികത്താവളത്തില്‍ വെടിവെപ്പ്; അക്രമിയുള്‍പ്പടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡ നാവികത്താവളത്തില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ അക്രമിയും കൊല്ലപ്പെട്ടതായി നാവികസേന വെളിപ്പെടുത്തി. നിരവധി പേര്‍ക്ക് പരുക്കേറ്റിറ്റുണ്ട്. പെന്‍സകോലയിലെ നാവിക എയര്‍ സ്റ്റേഷനിലാണ് വെടിവെപ്പുണ്ടായത്. പരുക്കേറ്റവരെ പ്രദേശത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചതായി സേന ട്വീറ്റ് ചെയ്തു. സംഭവം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കാര്യങ്ങള്‍ അറിയിച്ചതായും അദ്ദേഹം സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ഫ്‌ളോറിഡ-അലബാമ അതിര്‍ത്തിക്ക് സമീപത്തുള്ള പെന്‍സകോല താവളം യു എസ് നാവികസേനയുടെ പ്രധാനപ്പെട്ട പരിശീലന കേന്ദ്രങ്ങളിലൊന്നും പരീക്ഷണ പറക്കല്‍ നടത്തുന്ന വൈമാനിക വ്യൂഹമായ ബ്ലൂ ഏഞ്ചല്‍സിന്റെ ആസ്ഥാനവുമാണ്. സേനയുടെ വെബ്‌സൈറ്റ് കണക്കുകള്‍ പ്രകാരം ഇവിടെ 16,000 സൈനികരും 7,400 സിവിലിയന്മാരും ജോലി ചെയ്യുന്നുണ്ട്.

ബുധനാഴ്ച ഹവായിയിലെ ചരിത്ര പ്രസിദ്ധമായ പോള്‍ ഹാര്‍ബര്‍ നാവികത്താവളത്തില്‍ ഒരു നാവികന്‍ നടത്തിയ മൂന്ന് സിവിലിയന്മാര്‍ക്കു നേരെ വെടിയുതിര്‍ത്തിരുന്നു. ഇവരില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. അക്രമി പിന്നീട് സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയും ചെയ്തു.

Latest