Connect with us

Ongoing News

ഐ ലീഗ്: വിജയം തുടർന്ന് ഗോകുലം എഫ് സി

Published

|

Last Updated

വാസ്‌കോ | ഐ ലീഗിൽ ഗോകുലം കേരള എഫ്‌സിക്ക് തുടർച്ചായ രണ്ടാം ജയം. ഇന്ത്യൻ ആരോസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം മറികടന്നത്. ആരോസിന്റെ ഹോം ഗ്രൗണ്ടായ തിലക് മൈതാനിൽ നടന്ന മത്സരത്തിൽ ഹെന്റി കിസേക്കയുടെ ഗോളാണ് ഗോകുലത്തിന് ജയമൊരുക്കിയത്. ഇതോടെ ഗോകുലം പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. മികച്ച മുന്നേറ്റങ്ങൾ മത്സരത്തിന്റെ ആദ്യ മിനുട്ട് മുതൽ നടത്തിയെങ്കിലും ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ഹർമൻപ്രീത് സിംഗും അമൻ ഛേത്രിയും ഗോകുലം ബോക്‌സിലേക്കും ഇരച്ചുകയറിയെങ്കിലും മികച്ച പ്രതിരേധം ഗോൾ ഒഴിവാക്കുകായായിരുന്നു.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 49ാം മിനുട്ടിൽ ഹെൻറി കിസേക്ക നേടിയ ഗോളാണ് ഗോകുലത്തിന് ജയമൊരുക്കിയത്. മലയാളി താരം ജോർജിന്റെ ലോങ് ബോൾ ബോക്‌സിനുള്ളിൽ സ്വീകരിച്ച ഹെൻറി ഉന്നം തെറ്റാതെ ഇന്ത്യൻ ആരോസിന്റെ പോസ്റ്റിനുള്ളിലാക്കി.ഐ ലീഗിൽ ഉഗാണ്ടൻ താരത്തിന്റെ രണ്ടാമത്തെ ഗോളായിരുന്നിത്. ആദ്യ മത്സരത്തിൽ നെറോക്കയ്‌ക്കെതിരെയും താരം ഗോൾ നേടിയിരുന്നു.
77ാം മിനിറ്റിൽ ഗോകുലം പ്രതിരോധതാരം ആന്ദ്രേ എറ്റിന്നെ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. അമൻ ഛേത്രിയെ വീഴ്ത്തിയതിനായിരുന്നു ചുവപ്പ് കാർഡ്.

ജയത്തോടെ പോയിന്റ് പട്ടികയിൽ ഗോകുലം കേരള എഫ്‌ സി ഒന്നാം സ്ഥാനത്തെത്തി. രണ്ട് മത്സരങ്ങളിൽ നിന്ന് ആറു പോയിന്റാണ് ഗോകുലം സ്വന്തമാക്കിയത്.
അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ഐ സാൾ എഫ്‌സിക്കെതിരെ നെരോക എഫ് സി ഒരു ഗോളിന് വിജയിച്ചു. ലീഗിലെ ആദ്യ മത്സരത്തിൽ നെരോക ഗോകുലത്തോട് പരാജയപ്പെട്ടിരുന്നു. തങ്ങളുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു നെരോകയുടെ വിജയം. മത്സരത്തിന്റെ 29ാം മിനുട്ടിൽ ദിവാരയാണ് നെരോകക്ക് വേണ്ടി ഗോൾ നേടിയത്.

ഈ വിജയത്തോടെ മൂന്ന് പോയന്റുമായി നെരോക ലീഗിൽ മൂന്നാം സ്ഥാനത്തേക്കെത്തി. ഐസാളിന് രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആകെ ഒരു പോയന്റ് മാത്രമേ ഉള്ളൂ. ആദ്യ മത്സരത്തിൽ ഐസാൾ മോഹൻ ബഗാനോട് സമനില വഴങ്ങിയിരുന്നു.

---- facebook comment plugin here -----

Latest