Connect with us

National

തെലങ്കാനയില്‍ പ്രതികള്‍ കൊല്ലപ്പെട്ട സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

Published

|

Last Updated

ന്യൂഡല്‍ഹി| തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ കൂട്ടബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ പ്രതികള്‍ പോലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവത്തില്‍ തെലങ്കാന സര്‍ക്കാറിന് കമ്മീഷന്‍ നോട്ടീസയച്ചു.
തെലങ്കാന സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന സര്‍ക്കാറിന് നോട്ടീസയച്ചിട്ടുണ്ട്.

തെളിവെടുപ്പിനിടെ പ്രതികള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും ഇതിനെ പ്രതിരോധിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്നാണ് പോലീസ് വ്യക്തമാക്കിയത്. അതേ സമയം സംഭവത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് രാജ്യത്ത് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

Latest