Connect with us

National

ക്യാമ്പസുകളിൽ ഇത് സമരകാലം; ഡി യുവിൽ അധ്യാപക സമരം

Published

|

Last Updated

ന്യൂഡൽഹി | ഡൽഹി സർവകലാശാലയിലെ അധ്യാപകർ അനിശ്ചിതകാല സമരത്തിൽ. അഡ്ഹോക് അധ്യാപകരുടെ നിയമനം തടഞ്ഞുവെക്കാനുള്ള തീരുമാനത്തിനെതിരെ ഡി യു ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. വർഷങ്ങളായി തുടരുന്ന 4,500 ഓളം അഡ്ഹോക് അധ്യാപകരുടെ നിയമനം അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് നീക്കം.

സ്ഥിര നിയമനം വരെ, അഡ്ഹോക് തസ്തികകളിൽ പൂർണ സമയ അധ്യാപകരെ നിയമിക്കുന്നത് തടയുന്നത് തെറ്റാണെന്നാണ് ഇവരുടെ നിലപാട്. പരീക്ഷാ നടത്തിപ്പും മൂല്യനിർണയവുമടക്കം ബഹിഷ്‌കരിച്ച് സമരത്തിന് ഇറങ്ങിയ അധ്യാപകർ ഇന്നലെ വി സി ഓഫീസിലേക്ക് മാർച്ച് നടത്തി. ആഗസ്റ്റ് 28നാണ് ഡി യു പ്രിൻസിപ്പൽ അസോസിയേഷന് വൈസ് ചാൻസലർ അഡ്‌ഹോക് അധ്യാപകരെ നിയമിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നൽകിയത്. സമരം ശക്തമായതോടെ സർവകലാശാലാ പരിസരത്ത് പോലീസിനെയും സി ആർ പി എഫിനെയും വിന്യസിച്ചിട്ടുണ്ട്.

അടുത്തിടെ ജെ എൻ യു ഉൾപ്പെടെയുള്ള വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് വിദ്യാർഥികളും അധ്യാപകരും സമരത്തിലാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ, ഉത്തരാഖണ്ഡ് അയുർവേദ സർവകലാശാല, മദ്രാസ് ഐ ഐ ടി, ജാമിഅ മില്ലിയ സർവകലാശാലാ എന്നിവിടങ്ങളിൽ അധികൃതർക്കെതിരെ അടുത്തിടെ ശക്തമായ പ്രതിഷേധങ്ങളാണ് വിദ്യാർഥികൾ നടത്തിയത്.

---- facebook comment plugin here -----

Latest