Connect with us

Ongoing News

ഇന്ത്യ- വെസ്റ്റൻഡീസ് ടി20: വിജയം തുടരാൻ കോലിപ്പട

Published

|

Last Updated

ഇന്ത്യൻ ടീം പരിശീലനത്തിൽ

ഹൈദരാബാദ് | ഇന്ത്യ- വെസ്റ്റൻഡീസ് ടി20 ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് ഹൈദരാബാദിൽ തുടക്കമാകും. വൈകീട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. മഴ കളി തടസപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് സൂചന. എങ്കിലും മത്സരം ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും കാലാവസ്ഥാ റിപ്പോർട്ട് വ്യക്തമാക്കുന്നു.
മത്സരത്തിനായി ഇന്ത്യൻ ടീം നാലാം തീയ്യതി ഹൈദരാബാദിലെത്തിയിരുന്നു. ബംഗ്ലാദേശിനെതിരായ പരമ്പര വിജയങ്ങളുടെ ആത്മവിശ്വാസവുമായാണ് വിരാട് കോലിയും സംഘവും ഇറങ്ങുന്നത്. ടി20യിൽ ശക്തരായ താരങ്ങളുള്ള വെസ്റ്റൻഡീസ് ടീമിനെ നയിക്കുന്നത് കീറോൺ പൊള്ളാർഡാണ്. പരമ്പരയിൽ മൂന്ന് ടി20യും മൂന്ന് ഏകദിനവുമാണുള്ളത്.

മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിക്കുമെന്നാണ് സൂചന. പരുക്കേറ്റ ഓപ്പണർ ശിഖർ ധവാന് പകരമായാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ രോഹിത് ശർമയെയും കെ എൽ രാഹുലിനെയും മറികടന്ന് ഓപ്പണറായി സഞ്ജു ഇലവനിലെത്താനുള്ള സാധ്യതകൾ കുറവാണ്. എങ്കിലും സഞ്ജുവിനെ ഓപ്പണറായും പരിഗണിക്കുമെന്ന് ബി സി സി ഐ ജോ. സെക്രട്ടറി ജയേഷ് ജോർജ് വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ സഞ്ജു ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും കളിക്കാനുള്ള അവസരം ലഭിച്ചില്ല. എട്ടാം തീയ്യതി തിരുവനന്തപുരത്ത് നടക്കുന്ന രണ്ടാം ടി20യിൽ സഞ്ജു സാംസണിന്റെ കളികാണാനുള്ള ആവേശത്തിലാണ് കായിക പ്രേമികൾ. 90ശതമാനം ടിക്കറ്റുകളും ഇതിനോടകം വിറ്റഴിഞ്ഞിട്ടുണ്ട്.

Latest