Connect with us

Kerala

മുംബൈക്കെതിരേയും സമനില: ജയത്തിനായി ബ്ലാസ്റ്റേഴ്‌സ് ഇനിയും കാത്തിരിക്കണം

Published

|

Last Updated

മുംബൈ |  മലയാളി ഫുട്‌ബോള്‍ പ്രേമികളില്‍ നിരാശ പടര്‍ത്തി കേരള ബാസ്റ്റേഴ്‌സ്. ഐ എസ് എല്‍ സീസണിലെ ആറാം മത്സരത്തിലും ജയിക്കാനാകാതെ ടീം കളംവിട്ടു. കഴിഞ്ഞ കളിയില്‍ ബെംഗളൂരുവിനോട് സമനില വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റിയോടും അത് ആവര്‍ത്തിച്ചു. രണ്ടാം പകുതിയില്‍ ഓരോ ഗോളുകള്‍ വീതം നേടിയാണ് ഇരു ടീമും സമനിലയില്‍ പിരിഞ്ഞത്. ബെംഗളൂരുവിനെതിരെ കഴിഞ്ഞ മത്സരത്തിലേത് പോലെ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്‌സ് ഇന്നും നടത്തിയെങ്കിലും ജയം മാത്രം അകന്ന് നിന്നു.

ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത കേരളം തുടക്കം മുതല്‍ തന്നെ എതിര്‍ ഡിഫന്‍ഡില്‍ ഭീഷണി സൃഷ്ടിച്ചിരുന്നു. നിരവധി അവസരങ്ങളും ആദ്യ പകുതിയില്‍ സന്ദര്‍ശകര്‍ക്ക് ലഭിച്ചു. എന്നാല്‍ മുംബൈ കീപ്പര്‍ അമരീന്ദറിനെ കീഴടക്കി ലക്ഷ്യം നേടാനായില്ല.

രണ്ടാം പകുതിയില്‍ കേരളമാണ് ആദ്യം ലക്ഷ്യം കണ്ടത്. 75-ാം മിനുട്ടില്‍ മെസ്സി ബൗളിയാണ് വല ചലിപ്പിച്ചത്. എന്നാല്‍ രണ്ട് മിനുട്ടിനകം മുംബൈ ഗോള്‍ മടക്കി. ചെര്‍മിറ്റിയായിരുന്നു സ്‌കോറര്‍. കളിയുടെ അവസാന നിമിഷം ലീഡിനായി ഇരു ടീമും കിണഞ്ഞ് ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.

---- facebook comment plugin here -----

Latest