Connect with us

Kerala

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

Published

|

Last Updated

തൃശൂര്‍ |  തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായ നടി മഞ്ജു വാര്യര്‍ നല്‍കിയ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയത് വിട്ടയച്ചു. തൃശൂര്‍ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്ത ശേഷം സ്‌റ്റേഷനില്‍ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രണ്ടാളുടെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ എ സി പി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്തത്. നേരത്തെ മഞ്ജു വാര്യരുടെ മൊഴിയും പോലീസ് എടുത്തിരുന്നു. ശ്രീകുമാര്‍ മേനോന്റെ പാലക്കാടുള്ള വീട്ടില്‍ പോലീസ് റെയ്ഡും നടത്തിയിരുന്നു.

നടിയുടെ പരാതിയിലെ ആരോപണങ്ങള്‍ ശരിയെന്ന് അറസ്റ്റ് സംബന്ധിച്ച്് പോലീസ് പ്രതികരിച്ചു. നന്മ ഉദ്ദേശിച്ച് ചെയ്ത കാര്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്നായിരുന്നു ശ്രീകുമാര്‍ മേനോന്റെ പ്രതികരണം. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കും. അടുത്താഴ്ച എല്ലാ തെളിവുകളും ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഞ്ജു ഡി ജി പിക്ക് നല്‍കിയ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും സ്ത്രീയുടെ അന്തസ്സിന് ഹാനിവരുത്തിയതിനുമുള്ള വകുപ്പുകള്‍ ചേര്‍ത്തായിരുന്നു കേസെടുത്തത്.

 

Latest