Connect with us

Kerala

ജി എസ് ടി വിഹിതം ഇനിയും നല്‍കിയില്ലെങ്കില്‍ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുമെന്ന് തോമസ് ഐസക്

Published

|

Last Updated

ആലപ്പുഴ | കേന്ദ്രത്തില്‍ നിന്നു സംസ്ഥാനത്തിന് ലഭിക്കാനുള്ള ജി എസ് ടി വിഹിതം ഈ മാസം 3200 കോടിയായി ഉയര്‍ന്നെന്ന് ധനമന്ത്രി തോമസ് ഐസക്. ഉടന്‍ അതു ലഭിച്ചില്ലെങ്കില്‍ സംസ്ഥാനം കടുത്തസാമ്പത്തിക പ്രതിസന്ധിയിലാകും.സംസ്ഥാനത്തിനു ലഭിക്കാനുള്ള ജി എസ് ടി വിഹിതം ഉടന്‍ ലഭിച്ചില്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങളുമായി ചേര്‍ന്ന് സുപ്രീംകോടതിയെ സമീപിക്കും. അടുത്തുചേരുന്ന ജി എസ് ടി കൗണ്‍സിലില്‍ ഉന്നയിച്ചശേഷമാകും നിയമനടപടികളിലേക്കു നീങ്ങുകയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്തിന് ലഭിക്കാനുള്ള അര്‍ഹമായ വിഹിതം എപ്പോള്‍ തരുമെന്ന് പോലും കേന്ദ്രം പറയുന്നില്ല. ജി എസ് ടി കൗണ്‍സില്‍ വിളിക്കാമെന്നുമാത്രമാണ് പറയുന്നത്. സംസ്ഥാനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലാകുന്നതോടെ രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച താഴ്ന്നനിരക്കായ 4.5 ല്‍നിന്ന് ഇനിയും താഴും. ഫെഡറല്‍ സംവിധാനത്തെപോലും കേന്ദ്രം മാനിക്കുന്നില്ല. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍പോലും ഇക്കാര്യത്തില്‍ കേന്ദ്രത്തിനെതിരാണെന്നും മന്ത്രി പറഞ്ഞു.

Latest