Connect with us

National

കര്‍ണാടകയില്‍ ബി ജെ പി ഭരണം തുടരുമെന്ന് എക്‌സിറ്റ് പോള്‍

Published

|

Last Updated

ബെംഗളൂരു |  കര്‍ണാടകയിലെ യെദ്യൂരപ്പ സര്‍ക്കാറിന്റെ ഭാവി നിര്‍ണയിക്കുന്ന 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി നില ഭദ്രമെന്ന് എക്‌സിറ്റ്‌പോള്‍. 15 മണ്ഡലങ്ങളില്‍ ആറിടത്ത് ജയിച്ചാലെ യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി ജെ പി ഭരണം നിലനില്‍ക്കൂ. എന്നാല്‍ ആറില്‍ കൂടുതല്‍ സീറ്റുകള്‍ ബി ജെ പി നേടുമെന്ന് എക്‌സിറ്റ് പോളുകള്‍ പറയുന്നു.

കര്‍ണാടകയില്‍ നിന്നുള്ള പ്രാദേശിക മാധ്യമങ്ങള്‍ക്ക് പുറമെ സി ന്യൂസിന്റേയും എക്‌സിറ്റ് പോളാണ് ഇപ്പോള്‍ പുറത്തുവന്നത്. എല്ലാവരും ബി ജെ പി കൂടുതല്‍ സീറ്റ് നേടുമെന്ന് പറയുന്നു. സി ന്യൂസ് എക്‌സിറ്റ്‌പോളില്‍ ബി ജെ പി ഒമ്പത് മുതല്‍ 12 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് പരമാവധി മൂന്ന് മുതല്‍ ആറ് വരേയും ജെ ഡി എസിന് ഒരു സീറ്റുമാണ് ഇവര്‍ പറയുന്നത്. ബി ജെ പി ഒമ്പത് സീറ്റുകള്‍ നേടുമെന്ന് ബി ടി വി പറയുന്നു. കോണ്‍ഗ്രസിന് മൂന്നും ജെ ഡി എസിന് രണ്ടും സീറ്റാണ് ഇവര്‍ പ്രവചിക്കുന്നത്.

എട്ട് മുതല്‍ പത്ത് സീറ്റുവരെ ബി ജെ പി നേടുമെന്നാണ് പബ്ലിക് ടി വി പറയുന്നത്. കോണ്‍ഗ്രസിന് മൂന്ന് മുതല്‍ അഞ്ചും ജെ ഡി എസിന് രണ്ട് സീറ്റും ലഭിക്കുമെന്ന് ഇവര്‍ പറയുന്നു. പവര്‍ ടി വി സര്‍വേയില്‍ ബി ജെ പിക്ക് എട്ട് മുതല്‍ 12വരേയും കോണ്‍ഗ്രസിന് മൂന്ന് മുതല്‍ ആറ് വരേയും ജെ ഡി എസിന് രണ്ട് സീറ്റ് വരേയും പവര്‍ ടി വി പറയുന്നത്.

 

Latest