Connect with us

Kerala

സഹപ്രവര്‍ത്തകയുടെ വീട്ടില്‍ കയറി അതിക്രമം; തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി അറസ്റ്റില്‍

Published

|

Last Updated

തിരുവനന്തപുരം | വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രസ് ക്ലബില്‍ നിന്നാണ് പേട്ട പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. സഹപ്രവര്‍ത്തകയുടെ വസതിയില്‍ അതിക്രമിച്ചു കയറി അതിക്രമം സൃഷ്ടിച്ചുവെന്നാണ് കേസ്.

സ്ത്രീത്വത്തെ അപമാനിക്കുക, മര്‍ദിക്കുക, തടഞ്ഞുവെക്കുക, അതിക്രമിച്ച് കയറുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. രാധാകൃഷ്ണന് എതിരെ നടപടി ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രസ്‌ക്ലബില്‍ പ്രതിഷേധിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

പ്രസ്‌ക്ലബ് യോഗം നടക്കുന്നതിനിടെ നെറ്റ്‌വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. രാധാകൃഷ്ണനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

Latest