Connect with us

Kerala

കോടിയേരി അവധിക്ക് അപേക്ഷിച്ചെന്ന വാര്‍ത്തകള്‍ തള്ളി സി പി എം

Published

|

Last Updated

തിരുവനന്തപുരം: വിദഗ്ധ ചികിത്സക്കായി കോടിയേരി ബാലകൃഷ്ണന്‍ വിദേശത്തേക്ക് പോകുന്ന സാഹചര്യത്തില്‍ പാര്‍ട്ടി താത്കാലിക സെക്രട്ടറിയെ നിയമിച്ചേക്കുമെന്ന വാര്‍ത്തകള്‍ സി പി എം തള്ളി. കോടിയേരി അവധിക്ക് അപേക്ഷിച്ചെന്ന റിപ്പോര്‍ട്ടുകളും തെറ്റാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. കോടിയേരി അവധിയില്‍ പ്രവേശിക്കുമ്പോള്‍ കേന്ദ്ര കമ്മിറ്റി അംഗമായ എം വി ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയുടെ താത്കാലിക ചുമതല നല്‍കുമെന്നും അതല്ലെങ്കില്‍ മന്ത്രിസഭ പുനസ്സംഘടിപ്പിച്ച് നിലവിലെ മന്ത്രി സ്ഥാനത്തുള്ള ഇ പി ജയരാജനെ സെക്രട്ടറിയാക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

അതിനിടെ, ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി വ്യാഴാഴ്ച പുലര്‍ച്ചെ തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തമ്മില്‍ എ കെ ജി സെന്ററില്‍ കൂടിക്കാഴ്ച നടത്തി. മന്ത്രി എകെ ബാലനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.