Connect with us

Kozhikode

ഒരുമിച്ചൊരു രാഷ്ട്രം നടാം: മർകസ് മില്യൻ ട്രീസ് ക്യാമ്പയിനിന് തുടക്കം

Published

|

Last Updated

മില്യൻ ട്രീസ് ദേശീയ ക്യാമ്പയിൻ ബ്രോഷർ കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാംഗ്‌വാർ പ്രകാശനം ചെയ്യുന്നു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, ശിഹാബുദ്ദീൻ റസ്‌വി സമീപം

ന്യൂഡൽഹി | അടുത്ത വർഷം ഏപ്രിലിൽ നടക്കുന്ന മർകസ് സമ്മേളനത്തിന്റെ ഭാഗമായി രാജ്യത്തുടനീളം പത്ത് ലക്ഷം തൈകൾ നടുന്ന പദ്ധതിയായ മില്യൻ ട്രീസ് ദേശീയ ക്യാമ്പയിൻ ശ്രദ്ധേയമാകുന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാഗ്‌വാർ ക്യാമ്പയിൻ ബ്രോഷർ പ്രകാശനം ചെയ്തു. മർകസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.

പരിസ്ഥിതി സംരക്ഷണം മുഖ്യ അജൻഡയാക്കി വരും തലമുറക്ക് സുഖകരമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത പരിപാടികളാണ് നടന്നുവരുന്നത്.
മർകസ് സമ്മേളനത്തിന്റെ പ്രമേയമായ “സുസ്ഥിര സമൂഹം, സുഭദ്ര രാഷ്ട്രം” എന്ന സന്ദേശം ഉൾക്കൊള്ളുന്ന പരിപാടികളാണ് ഈ ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്നത്. വൃക്ഷത്തൈ നടൽ, പരിസ്ഥിതി സെമിനാറുകൾ, പരിസ്ഥിതി ബോധവത്കരണ റാലികൾ തുടങ്ങിയവയാണ് വിവിധ സംസ്ഥാനങ്ങളിലായി ആസൂത്രണം ചെയ്തിരിക്കുത്.

ഇതോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ കാര്യാലയങ്ങൾ, സ്‌കൂളുകൾ, മദ്‌റസകൾ കേന്ദ്രീകരിച്ചുള്ള പരിപാടികളും നടക്കും. പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മകൾ, എൻ ജി ഒകൾ എന്നിവയുമായി സഹകരിച്ചുള്ള വിവിധ പദ്ധതികളും ക്യാമ്പയിനിന്റെ ഭാഗമായി നടക്കും.
വിവിധ ചടങ്ങുകളിലായി മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, മൗലാന ശിഹാബുദ്ദീൻ ബറേൽവി, ശൗക്കത്ത് നഈമി, അമീൻ പഠാൻ രാജസ്ഥാൻ, യാസർ അറഫാത്ത് നൂറാനി, കെ കെ ശമീം ലക്ഷദ്വീപ്, മുഹ്‌സിൻ എ കെ, അബ്ദുൽ ഖാദിർ നൂറാനി, അബ്ദുശ്ശുക്കൂർ പശ്ചിമ ബംഗാൾ പങ്കെടുത്തു.