Connect with us

Kannur

ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പ്: പ്രതീക്ഷയോടെ കേരളം

Published

|

Last Updated

ദേശീയ സീനിയർ വനിതാ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ പ്രീ- ക്വർട്ടർ മത്സരത്തിൽ ചണ്ഢീഗഡ് താരം നീമയുടെ പ്രകടനം. | ഫോട്ടോ: ഷെമീർ ഊർപ്പള്ളി

കണ്ണൂർ | ദേശീയ വനിതാ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ വിജയ പ്രതീക്ഷയുമായി കേരളത്തിന്റെ അഞ്ച് താരങ്ങൾ ഇന്ന് പ്രീ- ക്വാർട്ടർ മത്സരത്തിനിറങ്ങും.
ഇന്നലെ നടന്ന മത്സരത്തിൽ കേരളത്തിന്റെ സുവർണ പ്രതീക്ഷയായ ഇന്ദ്രജ ക്വാർട്ടർ ഫൈനലിലെത്തി. മൂന്ന് താരങ്ങൾ പുറത്തായി. 75 കിലോ വിഭാഗത്തിൽ റെയിൽവെയുടെ ഇന്റർനാഷനൽ താരം പൂജയെ പരാജയപ്പെടുത്തിയാണ് ഇന്ദ്രജ ക്വാർട്ടറിലേക്ക് പ്രവേശിച്ചത്. ഹരിയാനയുടെ മെഡൽ പ്രതീക്ഷയുള്ള താരമായിരുന്നു പൂജ. കഴിഞ്ഞ ജൂനിയർ ഇന്റർ നാഷനൽ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലും സീനിയർ ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡലും ലഭിച്ചിട്ടുണ്ട്. റിംഗിൽ അപ്രതീക്ഷിത നീക്കങ്ങളിലൂടെയാണ് ഇന്ദ്രജ ഹരിയാനയുടെ പ്രതീക്ഷകളെ അട്ടിമറിച്ച് വിജയം വരിച്ചത്. ഇന്ദ്രജ കേരളത്തിന്റെ മെഡൽ പ്രതീക്ഷയാണെന്ന് ദ്രോണാചാര്യ ചന്ദ്രലാൽ, കോച്ച് മനോജ് കുമാർ അഭിപ്രായപ്പെട്ടു.

കെ എ ഇന്ദ്രജ എറണാകുളം തുമ്പ സെന്റ് സേവ്യേർസ് കോളജ് ബികോം വിദ്യാർഥിനിയാണ്. കഴിഞ്ഞ തവണ സീനിയയർ വനിതാ ബോക്‌സിംഗിൽ ക്വാർട്ടർ ഫൈനലിലെത്തിയിരുന്നു.

ഇന്ന് നടക്കുന്ന പ്രീക്വാർട്ടർ മത്സരത്തിൽ അനശ്വരയും ശീതൽ ഷാജിയും ഹെവി വെയിറ്റ് വിഭാഗത്തിലും അൻസുമോൾ ബെന്നി 64 കിലോ വിഭാഗത്തിലും ലിസി ലൈസ് തമ്പി 54 കിലോ വിഭാഗത്തിലും അഞ്ജു സാബു 48 കിലോയിലും കേരളത്തിന് വേണ്ടി റിംഗിലിറങ്ങും. വിജയ പ്രതീക്ഷയോടെയാണ് ഈ താരങ്ങൾ ഇന്ന് പ്രീക്വാർട്ടലിറങ്ങുന്നത്. ഇന്നലെ കേരളത്തിന് വേണ്ടി മത്സരിച്ച അനന്യ ദാസ്, ദിവ്യ ഗണേശ് എന്നിവർ പുറത്തായി.
45 കിലോ വിഭാഗത്തിൽ മോണിക്ക (റെയിൽവെ), രജനി സിംഗ (യു പി) ,മിനാക്ഷി (പഞ്ചാബ്) ദിവ്യ ബച്ചേ ( മഹാരാഷ്ട്ര) 48 കിലോ വിഭാഗത്തിൽ ജ്യോതി (റെയിൽവേ) മാൻസി ശർമ ( യു പി), സോയ്ബം റെബിക ദേവി ( മണിപ്പൂർ), ജോയ്കുമാരി ( അസം), 51 കിലോയിൽ മിനാകുമാരി ദേവി പോലീസ്), സബിഹ ഖനം ( ജാർഖണ്ഡ്), ദിവ്യ പവാർ( മധ്യ പ്രദേശ്), റിയാ റാണി ( പഞ്ചാബ് ) 54 കിലോ വിഭാഗത്തിൽ സോണിയ ( റെയിൽവെ), വിനാക്ഷി( ഹിമാചൽപ്രദേശ്), ജ്യോതി ( ഡൽഹി), റിതു( ഛത്തീസ്ഗഡ്) എന്നിവർ ജേതാക്കളായി. 60 കിലോ വിഭാഗത്തിൽ പിലാവോ ബസുമാതറി ( റെയിൽവെ), സിവി ( ഹരിയാന), നിമാ (ചത്തീസ് ഗഡ്)ലാൽബാത് സായ്( പോലീസ്) 64 കിലോ വിഭാഗത്തിൽ ലലിത (രാജസ്ഥാൻ), പ്രിസങ്ക( ബിഹാർ) മയൂരി ( മണിപ്പൂർ), ഭാഗ്യശ്രീ പുരോഹിത്( മഹാരാഷ്ട്ര) 69 കിലോ വിഭാഗത്തിൽ മനുബധാൻ ( പഞ്ചാബ്), കോ ലോം ബിദ്യാലക്ഷ്മി (മണിപ്പൂർ), ഇമ്രാസ് ഖാൻ( യു പി), 75 കിലോയിൽഷൈലി സിംഗ് ( യു പി ), കാവ്യ ( കർണാടക), പർമിന്ദർ കൗർ( പഞ്ചാബ്), ഹിമാൻശിബന്ദ്( ഡൽഹി ) എന്നിവരും വിജയികളായി. ഹെവി വെയിറ്റ് വിഭാഗത്തിൽ അർജുന അവാർഡ് ജേതാവ് കവിതാ ചഹൽ ( പോലീസ്) ജേതാവായി. ഇതേ വിഭാഗത്തിൽ ബർബറ സംപ്‌സൻ ( രാജസ്ഥാൻ) നമിനേനി സ്വപ്‌ന പ്രിയ( മഹാരാഷ്ട്ര) മോനിക(ഹിമാചൽ പ്രദേശ്) എന്നിവരും 57 കിലോയിൽ ശശി ചോപ്ര (ഹരിയാന) മഞ്ചു( ഛത്തീസ്ഗഡ്) രേഖാ ( പോലീസ്) രാജ്ബാല എന്നിവരും വിജയികളായി.
ഇന്ന് പ്രീക്വാർട്ടർ മത്സരങ്ങളും നാളെ ക്വാർട്ടർ ഫൈനലും നടക്കും. ഞായറാഴ്ചയാണ് ഫൈനൽ.

---- facebook comment plugin here -----

Latest