ലുലുവിൽ ദേശീയ ദിനാഘോഷം

Posted on: December 4, 2019 10:11 pm | Last updated: December 4, 2019 at 10:11 pm

അബുദാബി | സഹിഷ്ണുത വർഷത്തിന്റെ ഭാഗമായി ലുലുഹൈപ്പർമാർക്കറ്റ് അൽ വഹ്ദ മാൾ ദേശീയദിനാഘോഷം സംഘടിപ്പിച്ചു.  കുട്ടികൾക്കും മുതിർന്നവർക്കും പ്രയാബേദമന്യേ ആസ്വദിക്കാനായി വ്യത്യസ്തമായ വിവിധതരം കലാപരിപാടികളാണ് ലുലുവിൽ എത്തുന്നവർക്കായി ഒരുക്കിയത്.

വിവിധ അറബിക് രാജ്യത്ത് നിന്നുള്ള കുട്ടികൾ അവതരിപ്പിച്ച അറേബ്യൻ ഡാൻസ്,പരമ്പരാഗത കലാപരിപാടികൾ എന്നിവ ആഘോഷത്തിന് മാറ്റ് കൂട്ടി. ദേശീയ ഗാനാലാപനവും ദേശീയ ദിനവുമായി ബന്ധപ്പെട്ട നിർത്ത ശിൽപ്പവും ആസ്വാദകർക്ക് ആവേശമായി.

ലുലു മേഖല ഡയറക്ടർ ടി പി അബൂബക്കർ ദേശീയ ദിനാഘോഷം ഉദ്‌ഘാടനം ചെയ്തു. ലുലു ലുലുഹൈപ്പർമാർക്കറ്റ് അൽവഹ്ദ മാൾ ജനറൽ മാനേജർ ഷഹീർ പങ്ങിണിക്കാട് ചടങ്ങിൽ സംബന്ധിച്ചു.