ടർഫിൽ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണു യുവാവ് മരിച്ചു

Posted on: December 4, 2019 8:30 pm | Last updated: December 4, 2019 at 8:42 pm

തലക്കുളത്തൂർ | കളിക്കളത്തിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. തലക്കുളത്തൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് പുറക്കാട്ടിരി കുറ്റിയിൽ ലക്ഷ്മി വിഹാറിൽ സുകുമാരൻ നായരുടെ മകൻ ഗോവിന്ദരാജ്(52ി ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ എട്ടു മണിക്ക് പുറക്കാട്ടിരിയിലെ ടർഫ് ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

കോഴിക്കോട് സഫിയ ട്രാവൽസിലെ ഐ.ടി മാനേജരായിരുന്നു. മാതാവ്: കുഞ്ഞുലക്ഷമി അമ്മ. ഭാര്യ: ഡോ: റീത്ത. മക്കൾ: സഞ്ജയ് ഗോവിന്ദ് (എൻ.എസ്.എസ് എൻജിനിയറിംങ്ങ് കോളേജ് വിദ്യാർത്ഥി പാലക്കാട്), സൗരവ് ഗോവിന്ദ് ( ഭവൻസ് സ്കൂൾ 9 ക്ലാസ് വിദ്യാർത്ഥി ,പൂളാടിക്കുന്ന്) സഹോദരങ്ങൾ: ഡോ: രാജലക്ഷ്മി (അങ്കമാലി), രേഖ ( ഫറോക്ക്).