Connect with us

National

കശ്മീരില്‍ മഞ്ഞുമല ഇടിഞ്ഞു: മലയാളിയടക്കം നാല് സൈനികര്‍ മരിച്ചു

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീരില്‍ അതിര്‍ത്തി രേഖക്ക് സമീപം മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി അടക്കം നാലു സൈനികര്‍ മരിച്ചു. കരസേനയില്‍ നേഴ്‌സിംഗ് അസിസ്റ്റന്റായ തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി എസ് എസ് അഖിലാണ് മരിച്ചത്. ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ അഖിലിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതയും മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്നും ബന്ധുക്കളെ സൈന്യം അറിയിച്ചു.

കുപ്വാര ജില്ലയിലെ തഗ്്ധര്‍ പ്രദേശത്തും ബന്ദിപ്പോര ജില്ലയിലെ ഗുറേസ് സെക്ടറിലുമാണ് അപകടമുണ്ടായത്. തഗ്ധറില്‍ നാലു സൈനികരാണ് മഞ്ഞിനടിയില്‍പ്പെട്ടത്. ഇവരില്‍ മൂന്ന് പേര്‍ മരിക്കുകയും ഒരാള്‍ രക്ഷപ്പെടുകയും ചെയ്തു. ഗുറേസ് സെക്ടറില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് രണ്ട് സൈനികരാണ് കുടുങ്ങിയത്. ഇതില്‍ ഒരാളെ ജീവനോടെ രക്ഷിച്ച സൈന്യം മറ്റേയാളുടെ മൃതദേഹം തിരിച്ചിലിനിടെ കണ്ടെത്തുകയായിരുന്നു.

ലോകത്തെ ഏറ്റവും ഉയരംകൂടിയ യുദ്ധഭൂമിയായ സിയാച്ചിനില്‍ കഴിഞ്ഞ മാസം രണ്ട് തവണ മഞ്ഞുമല ഇടിഞ്ഞുവീണുണ്ടായ അപകടങ്ങളില്‍ ആറ് സൈനികര്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു അപകടം ഉണ്ടായിരിക്കുന്നത്.

 

---- facebook comment plugin here -----

Latest