Connect with us

Kerala

പൗരത്വ (ഭേദഗതി) ബില്‍ ജനാധിപത്യ വിരുദ്ധം: പാര്‍ലിമെന്റില്‍ എതിര്‍ക്കും- ശശി തരൂര്‍

Published

|

Last Updated

ന്യൂഡല്‍ഹി |  കേന്ദ്രമന്ത്രിസഭ അംഗീകരിച്ച പൗരത്വ (ഭേദഗതി) ബില്ലിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എം പി. പൗരത്വ ഭേഗദതി ബില്ലിനെ പൂര്‍ണമായും എതിര്‍ക്കുന്നു. ഇത് അടിസ്ഥാനപരമായി ജനാധിപത്യ വിരുദ്ധമാണ്. വരുന്ന ശീതകാല സമ്മേളനത്തില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കാനുള്ള ബില്ലിനെ എതിര്‍ക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.

മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കാന്‍ കഴിയില്ല. ഒരു തരത്തിലും അതിനെ അംഗീകരിക്കാനും കഴിയില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഹിന്ദുക്കളെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ നിലപാടെന്നും എന്നാല്‍ ഇത്തരമൊരു തീരുമാനം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ജനസംഖ്യാശാസ്ത്രത്തെ കൂടുതല്‍ അസ്വസ്ഥമാക്കുമെന്നുമാണ് അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപുന്‍ ബോറ പ്രതികരിച്ചത്. അസം എന്‍ ആര്‍ സിയെകൊണ്ട് എന്താണോ സര്‍ക്കാര്‍ ഉദ്ദേശിച്ചത് അത് നടപ്പിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.