Connect with us

National

സ്ത്രീ സുരക്ഷ: ബെംഗളുരു മെട്രോ സ്‌റ്റേഷനുള്ളില്‍ പെപ്പര്‍ സ്‌പ്രേ കൊണ്ടു പോകുന്നതിനുള്ള വിലക്ക് നീക്കി

Published

|

Last Updated

ബെംഗളുരു| ബെംഗളുരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ യാത്രക്കാര്‍ക്ക് മെട്രോ സ്റ്റേഷനുളളില്‍ പെപ്പര്‍ സ്‌പ്രേ കൊണ്ടുപോകുന്നതിനുള്ള വിലക്ക് നീക്കി. മെട്രോ ട്രെയിന്‍ യാത്രക്കാര്‍ക്ക് സ്വയരക്ഷയെ മുന്‍നിര്‍ത്തി പെപ്പര്‍ സ്‌പ്രേ കയ്യില്‍ കരുതാമെന്ന് ബിഎംആര്‍സിഎല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സ്ത്രീ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് നടപടി

നിലവില്‍ കര്‍ശന പരിശോധനയ്ക്കു ശേഷമാണ് മെട്രോ സ്റ്റേഷനുകളിലേക്ക് യാത്രക്കാരെ കടത്തിവിടാറ്. പല സ്റ്റേഷനുകളില്‍ നിന്നും പരിശോധനക്കിടെ സത്രീ യാത്രക്കാരില്‍ നിന്ന് ജീവനക്കാര്‍ പെപ്പര്‍ സ്‌പ്രേ പിടിച്ചെടുക്കുകയും തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. ഇത് ഏറെ വിവാദമായിരുന്നു. സ്റ്റേഷനുള്ളില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് ബിഎംആര്‍സിയുടെ ഉത്തരവാദിത്തമാണെന്നും, പെപ്പര്‍ സ്‌പ്രേ കൊണ്ടുപോകുന്നതിന് അനുമതി നല്‍കിയല്ല സുരക്ഷ ഉറപ്പാക്കേണ്ടതെന്നുമുള്ള അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്‌