Connect with us

National

മുസ്ലിം ഇതര സമുദായത്തിലുള്ളവര്‍ക്ക് പൗരത്വം: ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Published

|

Last Updated

ന്യൂഡല്‍ഹി| പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നുള്ള മുസ്‌ലിം ഇതര സമുദായത്തിലുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കി. നിയമിരുദ്ധമായി ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, പാര്‍സി, ജൈന ബുദ്ധവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നത് വ്യവസ്ഥ ചെയ്യുന്നതാണ് ബില്ല്. ബില്ല് അടുത്ത ആഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. ആറു വര്‍ഷമായി ഇന്ത്യയില്‍ സ്ഥിരതാമസമുള്ളവര്‍ക്കാണ് പൗരത്വം നല്‍കുക.

ഭേദഗതി ബില്ലില്‍നിന്നും മുസ്ലിം സമുദായത്തെ ഒഴിവാക്കിയത് മതേതരത്വ തത്വങ്ങള്‍ക്ക് എതിരാണെന്ന് പ്രതിപക്ഷം ആരോപിച്ചു. 2016ല്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലിനെതിരെ അസമിലും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു.

Latest