Connect with us

Kerala

ശബരിമല പ്രവേശനം: ബിന്ദു അമ്മിണിയുടെ ഹരജി സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി |  നേരത്തെ ഉത്തരവിട്ട ശബരിമല യുവതിപ്രവേശനം സാധ്യമാകുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ തവണ മലചവിട്ടിയ ബിന്ദു അമ്മിണി സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി അടുത്ത ആഴ്ച പരിഗണിക്കും. യുവതികളെ പ്രവേശിപ്പിക്കണം, ഇതിന് സംരക്ഷണം നല്‍കണം, പ്രായപരിശോധന അവസാനിപ്പിക്കണം എന്നിവ ചൂണ്ടിക്കാട്ടിയാണ് ഹരജി. ഇതിനിടെ ശബരിമല ദര്‍ശനത്തിനായി അവസരം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്വിമയും സുപ്രീം കോടതിയില്‍ ഹരജി നല്‍കി.

തൃപ്തി ദേശായിക്കും സംഘത്തിനുമൊപ്പം ശബരിമലക്ക് പോകാനായി കഴിഞ്ഞ ചൊവ്വാഴ്ച കൊച്ചിയിലെത്തിയ ബിന്ദു അമ്മിണിക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഹിന്ദുത്വ സംഘടനയില്‍പ്പെട്ട ഒരാള്‍ ബിന്ദു അമ്മിണിയുടെ മുഖത്ത് മുളക് സ്േ്രപ അടിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ ബിന്ദു അമ്മിണി കോടതിയലക്ഷ്യമാണ് ഉണ്ടായിരിക്കുന്നതെന്നും ഇതിനെതിരെ ഹരജി നല്‍കുമെന്നും പറഞ്ഞിരുന്നു. ഇതുപ്രാകാരം സമര്‍പ്പിച്ടച ഹരജിയാണ് അടുത്ത ആഴ്ച പരിഗണിക്കുന്നത്.

ബിന്ദുവിന് പുറമെ തൃപ്തി ദേശായിയും സംഘവും പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചുപോകുകയായിരുന്നു. എന്നാല്‍ താന്‍ ഇനിയും തിരിച്ചുവരുമെന്ന് തൃപ്തി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനിടെ തൃപ്തിയും സംഘവും ശബരിമല സന്ദര്‍ശിക്കാനെത്തിയതിന് പിന്നീല്‍ ഗൂഢാലോചനയുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ആര്‍ എസ് എസ് അറിവോടെയാണ് തൃപത്ി പുനൈയില്‍ നിന്ന് എത്തിയതെന്നും കേരളത്തിലെ സംഘ്പരിവാര്‍ സംഘടനകള്‍ക്കും അവരുടെ ചാനലിലും മാത്രമാണ് വിവരം ലഭിച്ചതെന്നും ആരോപണങ്ങളുണ്ടായിരുന്നു.

 

Latest