Connect with us

National

നാസയുടെ അവകാശ വാദം തള്ളി ഇസ്‌റോ; വിക്രം ലാന്‍ഡര്‍ എവിടെയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു

Published

|

Last Updated

ബെംഗളൂരു| ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള ശ്രമത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ വാദത്തെ തള്ളി ഐഎസ്ആര്‍ഒ. വിക്രം ലാന്‍ഡര്‍ എവിടെയാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയതാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു. സെപ്തംബര്‍ 10ന് തന്നെ ഇക്കാര്യം ട്വീറ്റ് ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.

വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന വിവരം ഇന്നലെ പുലര്‍ച്ചെയോടെയാണ് നാസ പുറത്തുവിട്ടത്. ചെന്നൈ സ്വദേശിയായ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ഷണ്‍മുഖമാണ് കണ്ടെത്തലിന് സഹായിച്ചതെന്നും നാസ വെളിപ്പെടുത്തിയിരുന്നു. 21 ഭാഗങ്ങളായി ചിന്നിച്ചിതറിയ നിലയിലാണ് വിക്രം ലാന്‍ഡറുള്ളതെന്നാണ് നാസ അറിയിച്ചത്

Latest