Connect with us

Kerala

ഗതാഗത നിയമ ലംഘനം; പരിശോധനയും നടപടിയും കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്

Published

|

Last Updated

തിരുവനന്തപുരം: ഗതാഗത നിയമലംഘന പരിശോധനയും നടപടിയും കൂടുതല്‍ കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മറ്റ് ധരിക്കാതെ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്തതിന് 537 പേരില്‍ നിന്ന് ഇന്ന് പിഴ ചുമത്തി. ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് ഡ്രൈവര്‍മാരുള്‍പ്പടെ ആകെ 1046 പേര്‍ക്കെതിരെയും ഇന്ന് പിഴ ചുമത്തിയിട്ടുണ്ട്.

സീറ്റ് ബല്‍റ്റില്ലാതെ യാത്ര ചെയ്തതിന് 150 പേരില്‍ നിന്നും മറ്റു വിവിധ നിയമ ലംഘനങ്ങള്‍ക്ക് 1213 പേരില്‍ നിന്നുമായി 7,32,750 രൂപയാണ് ഇന്ന് പിഴയായി ഈടാക്കിയത്. ഇരുചക്രവാഹനത്തിലെ രണ്ട് പേരും ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഡ്രൈവറില്‍ നിന്നാണ് പിഴ ഈടാക്കുന്നത്. ഇങ്ങനെ യാത്ര ചെയ്യുന്നത് രണ്ട് നിയമ ലംഘനമായി കണക്കാക്കും. ഹെല്‍മറ്റില്ലാതെയും സീറ്റ് ബല്‍റ്റില്ലാതെയും യാത്ര ചെയ്യുന്നവര്‍ക്ക് 500 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ പിഴ നിശ്ചയിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്നത് തുടര്‍ന്നാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കും.

Latest