Connect with us

National

കേരളത്തില്‍ 120 ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകരെ കമ്മ്യൂണിസ്റ്റുകാര്‍ കൊലപ്പെടുത്തി: അമിത് ഷാ

Published

|

Last Updated

ന്യൂഡല്‍ഹി: കേരളത്തില്‍ 120ഓളം ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകരെ കമ്മ്യൂണിസ്റ്റുകാര്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഷ്ട്രീയ വൈരത്തിന്റെ ഭാഗമായാണ് ഇത്രയും പേരെ കൊന്നതെന്നും അദ്ദേഹം പറഞ്ഞു. എസ് പി ജി ഭേദഗതി ബില്ലിന്മേല്‍ രാജ്യസഭയില്‍ മറുപടി പ്രസംഗം നടത്തുമ്പോഴാണ് ഷാ ഈ പരാമര്‍ശം നടത്തിയത്. എസ് പി ജി സുരക്ഷ ഇനി മുതല്‍ പ്രധാന മന്ത്രിക്ക് മാത്രം മതിയെന്ന് അനുശാസിക്കുന്ന നിയമ ഭേദഗതി നേരത്തെ ലോക്സഭയും പാസാക്കിയിരുന്നു.

ഗാന്ധി കുടുംബത്തിനെതിരെ രാഷ്ട്രീയമായി പകപ്പോക്കാനാണ് എസ് പി ജി ഭേദഗതി ബില്‍ കേന്ദ്രം നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു. എന്നാല്‍, കേരളത്തില്‍ 120 ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ഇടതു പാര്‍ട്ടികള്‍ക്ക് രാഷ്ട്രീയ പകപ്പോക്കലിനെക്കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലെന്ന് അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുമ്പോഴും ഇതുതന്നെയാണ് സ്ഥിതി.
പരാമര്‍ശത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ഇടത് എം പിമാര്‍ എഴുന്നേറ്റതോടെ സഭ ബഹളത്തില്‍ മുങ്ങി.
നേരത്തെ, കോണ്‍ഗ്രസിന്റെ പ്രതിഷേധം അവഗണിച്ചാണ് രാജ്യസഭയില്‍ ബില്‍ പാസാക്കിയത്. ലോക്‌സഭയും ബില്‍ പാസാക്കിയിരുന്നു.

Latest