Connect with us

National

നിയമഭേദഗതി രാജ്യസഭയിലും പാസാക്കി; എസ്പിജി സുരക്ഷ ഇനിമുതല്‍ പ്രധാനമന്ത്രിക്ക് മാത്രം

Published

|

Last Updated

ന്യൂഡല്‍ഹി| ലോക്‌സഭക്ക് പിറകെ എസ്പിജി നിയമ ഭേദഗതി രാജ്യസഭയും പാസാക്കി. 1988 ലെ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് നിയമത്തിലെ അഞ്ചാമത്തെ ഭേദഗതിയാണ് ഇപ്പോള്‍ കേന്ദ്രം പാസാക്കിയിരിക്കുന്നത്. ഭേദഗതി പ്രകാരം ഇനിമുതല്‍ രാജ്യത്തെ പ്രധാനമന്ത്രിക്ക് മാത്രമായിരിക്കും എസ്പിജി സുരക്ഷ നല്‍കുക. ഭേദഗദതി സംബന്ധിച്ച് വിവാദം കത്തി നില്‍ക്കവെയാണ് രാജ്യസഭയിലും പാസാക്കിയിരിക്കുന്നത്.

നിയമം പാസാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നിയമഭേദഗതി സംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ നല്‍കിയ മറുപടിയില്‍ തൃപ്തരാകാതെയാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.
ഗാന്ധി കുടുംബത്തെ ഉദ്ദേശിച്ചാണ് തങ്ങള്‍ നിയമദേഗതി കൊണ്ടുവരുന്നതെന്നത് ആരോപണങ്ങള്‍ മാത്രമാണെന്ന് അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. ബില്ല് കൊണ്ടുവരുന്നതിന് മുമ്പുതന്നെ സുരക്ഷാ അവലോകനത്തിന് ശേഷം ഗാന്ധി കുടുംബത്തിന് നല്‍കിയിരുന്ന എസ്പിജി സുരക്ഷ പിന്‍വലിച്ചിരുന്നതാണെന്ന് അമിത് ഷാ പറഞ്ഞു. നിയമ ഭേദഗതിയും ഗാന്ധി കുടുംബത്തിന് നല്‍കിയിരുന്ന എസ്പിജി സുരക്ഷ പിന്‍വലിക്കലും തമ്മില്‍ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.അമിത് ഷായുടെ വിശദീകരണത്തിന് പിറകെ കോണ്‍ഗ്രസ് ഇറങ്ങിപ്പോവുകയായിരുന്നു.

---- facebook comment plugin here -----

Latest