Connect with us

Kerala

കോഴിക്കോട് ജില്ലാ ജയിലില്‍ പ്രതികള്‍ വാര്‍ഡന്‍മാരെ ആക്രമിച്ചു

Published

|

Last Updated

കോഴിക്കോട്| ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതികള്‍ വാര്‍ഡന്മാരെ ആക്രമിച്ചു. മോഷണക്കേസ് പ്രതികളായ അമ്പായത്തോട് അഷ്റഫ്, ഷമിന്‍ എന്നിവരാണ് ജയിലില്‍ അക്രമം നടത്തിയത്. ജയിലിലെ ചില്ലുകളും ഇവര്‍ തകര്‍ത്തതായി അറിയുന്നു.

മോഷണം, പിടിച്ചുപറി തുടങ്ങിയ കേസുകളിലെ റിമാന്‍ഡ് പ്രതികളാണ് ഇരുവരും. ജയിലിനുള്ളില്‍ ഇവര്‍ നടത്തുന്ന അക്രമങ്ങള്‍ രേഖയാക്കുന്നതിനായി മൊബൈല്‍ ഫോണില്‍പകര്‍ത്തവെയാണ് പ്രതികള്‍ വാര്‍ഡന്‍മാരെ ആക്രമിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ വാര്‍ഡന്‍മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ജയില്‍ ഡിജിപിക്ക് അധികൃതര്‍ റിപ്പോര്‍ട്ട്കൈമാറി.

---- facebook comment plugin here -----

Latest