Connect with us

Eranakulam

ഐ സി എഫ് സമ്മിറ്റിന് പ്രൗഢ സമാപനം

Published

|

Last Updated

കൊച്ചി |  പ്രവാസി കര്‍മ്മമേഖലയില്‍ ക്രിയാത്മക ഇടപെടലിനും വിഭവശേഷി വിനിയോഗത്തില്‍ പുതുവഴികള്‍ രൂപപ്പെടുത്തിയിമുള്ള സമഗ്ര വിഷനു അന്തിമരൂപം നല്‍കി ഐ സി എഫ് ജി സി സമ്മിറ്റ് കൊച്ചിയില്‍ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി ഫ്‌ലോറ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഹോട്ടല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നടന്ന സമ്മിറ്റില്‍ സഊദി, യുഎഇ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുത്തു.

30 ലക്ഷത്തിലധികം വരുന്ന പ്രവാസികള്‍ക്കിടയിലെ തൊഴില്‍, വൈജ്ഞാനിക, സേവന, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന പ്രായോഗിക സമീപനങ്ങളുടെയും കാഴ്ചപ്പാടുകളുടെയും വിശദമായ ചര്‍ച്ചകളും പഠനങ്ങളും പൂര്‍ത്തിയാക്കിയാണ് അടുത്ത രണ്ടു വര്‍ഷത്തേക്ക് മുന്നോട്ടുവെക്കുന്ന വിഷന്‍ രൂപപ്പെടുത്തിയത്. പ്രവാസത്തിലെ ആശ്രയതുരുത്തായി ഐ സി എഫിനെ പരിവര്‍ത്തിക്കുന്നതിന് വിശാലമായ കര്‍മ്മ പദ്ധതിക്കും പ്രവര്‍ത്തനങ്ങള്‍ക്കും സമിറ്റ് രൂപം നല്‍കി. പ്രവാസ മേഖലയില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഐ സി എഫ് വിവിധ തലങ്ങളില്‍ നടത്തിയ പഠനങ്ങളെയും കണക്കെടുപ്പുകളെയും അടിസ്ഥാനപ്പെടുത്തിയാണ് വിഷന്‍ രൂപപ്പെടുത്തിയത്.

കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ്്് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി, സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എന്‍ അലി അബ്ദുള്ള, സി പി സൈതലവി, എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് താഹ തങ്ങള്‍, ജനറല്‍ സെക്രട്ടറി മജീദ് കക്കാട്, വൈസ് പ്രസിഡണ്ട് ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി, സെക്രട്ടറി മുഹമ്മദ് പറവൂര്‍, ഐസിഎഫ് ഭാരവാഹികളായ സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയ തങ്ങള്‍ പകര, സയ്യിദ് ഹബീബ് കോയ തങ്ങള്‍, മമ്പാട് അബ്ദുല്‍ അസീസ് സഖാഫി, കരീം ഹാജി മേമുണ്ട, എം സി അബ്ദുല്‍കരീം, അലവി സഖാഫി തെഞ്ചേരി, ഹമീദ് ഈശ്വരമംഗലം , ശരീഫ് കാരശ്ശേരി, മുജീബ് എ ആര്‍ നഗര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ബഷീര്‍ എറണാകുളം, ഹമീദ് പരപ്പ, റാസിഖ് ഹാജി, അബൂബക്കര്‍ അന്‍വരി, അബ്ദുള്ള വടകര, അബു മുഹമ്മദ്, ഷമീര്‍ പന്നൂര്‍, ഫാറൂഖ് കവ്വായി ചര്‍ച്ചയില്‍ പങ്കെടുത്തു.