Connect with us

Alappuzha

മറന്നു വച്ച പണവും രേഖകളും വൃദ്ധ ദമ്പതികൾ ഉടമസ്ഥനെ ഏൽപ്പിച്ചു

Published

|

Last Updated

ചെങ്ങന്നൂർ:മാടക്കടയില്‍ മറന്നു വച്ച പണവും, വിലപ്പെട്ട രേഖകളും വൃദ്ധ ദമ്പതികള്‍ ഉടമസ്ഥനെ ഏല്‍പ്പിച്ചു.കൊല്ലകടവ് സബ് രജിസ്ട്രാർ ഓഫീസിനു സമീപം മാടക്കട നടത്തുന്ന കൊല്ലകടവ് സ്വദേശികളായ റഷീദ്, സബൂറ റഷീദ് എന്നീ വൃദ്ധ ദമ്പതികൾ നടത്തുന്ന കടയിലാണ്   5200 രൂപയും എ.ടി എം കാർഡ്, ലൈസൻസ്, മറ്റു രേഖകൾ എന്നിവയടങ്ങിയ പേഴ്സ് ലഭിച്ചത്.
ഇത് ഇവർ വെൺമണി എസ്.ഐ രാജീവ് കുമാറിനെ ഏൽപ്പിച്ചു.. എസ് ഐ പേഴ്സിൽ നിന്നും ലഭിച്ച ഫോൺ നമ്പരിൽ വിളിച്ചപ്പോൾ തഴക്കര വള്ളി കണ്ടത്തിൽ അരുൺരാജിന്റെ താണ്  നഷ്ടപ്പെട്ട വസ്തുക്കൾ എന്നു കണ്ടെത്തി. അരുൺ രാജിനെ വിളിച്ചു വരുത്തി കടയിൽ വച്ചു ദമ്പതികൾ ഉടമയെ വസ്തുക്കൾ എസ്.ഐയുടെ സാന്നിദ്ധ്യത്തിലേൽപ്പിച്ച് മാതൃക കാട്ടി. വെള്ളം കുടിക്കാൻ കടയിൽ കയറിയപ്പോഴാണ് അരുൺ രാജ് ഇവ മറന്ന് വച്ചിട്ട് പോയത്. ദമ്പതികൾക്ക് ഒരു പ്രതിഫലം അരുൺ നൽകിയെങ്കിലും അവർ സ്നേഹപൂർവ്വം അത് നിരസിച്ചു.
---- facebook comment plugin here -----

Latest