Connect with us

Kerala

കൈതമുക്ക് സംഭവം കേരളത്തെ ലജ്ജിപ്പിക്കുന്നത്: ,സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

Published

|

Last Updated

തിരുവനന്തപുരം| തലസ്ഥാനത്ത് കൈതമുക്കില്‍ പട്ടിണികാരണം അമ്മ നാല് കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം കേരളത്തിന് ലജ്ജാകരമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. വേദനാജനകമായ ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ഇനി ഉണ്ടാകാതിരിക്കട്ടെയെന്നും സ്പീക്കര്‍ പറഞ്ഞു.
തിരുവനന്തപുരം നഗരമധ്യത്തില്‍ വിശപ്പകറ്റാന്‍ വഴിയില്ലാത്തതിനാല്‍ ഒരമ്മ തന്റെ ആറുമക്കളില്‍ നാലുപേരെ ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തിന് വിട്ടുനല്‍കിയെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. കൈതമുക്കിലെ പുറമ്പോക്കിലെ ഷെഡില്‍ കഴിയുന്ന കുടുംബത്തിലാണ് സംഭവം. ഇതിന് പിറകെ നിരവധി പേര്‍ ഇവര്‍ക്ക് സഹായവുമായി രംഗത്തെത്തി. പട്ടിണികാരണം അമ്മ നാല് കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം നേരത്തേ കണ്ടെത്തേണ്ടിയിരുന്നുവെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സംഭവത്തോട് പ്രതികരിച്ചിരുന്നു.

---- facebook comment plugin here -----

Latest