Connect with us

Kerala

കണ്ണൂര്‍ വിമാനത്താവളം സി എ ജി ഓഡിറ്റിന് ഹൈക്കോടതി സ്‌റ്റേ

Published

|

Last Updated

കൊച്ചി |  കണ്ണൂര്‍ വിമാനത്താവളത്തിന് സി എ ജി ഓഡിറ്റ് വേണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശത്തിന് ഹൈക്കോടതി സ്‌റ്റേ. കിയാല്‍ ഓഹികളില്‍ ഭൂരിഭാഗവും പൊതുമേഖലക്കാണെന്നും ഇതിനാല്‍ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടേത് പോലെ ഓഡിറ്റ് വേണമെന്നും കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. കണ്ണൂര്‍ വിമാനത്താവള അധികൃതര്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. വിമാനത്താവളത്തിന്റെ 63 ശതമാനം ഓഹരികള്‍ പൊതുമേഖല, സര്‍ക്കാര്‍ സ്ഥാപനങ്ങളുടേതെന്നായിരുന്നു കേന്ദ്രവാദം. ഇതിനാല്‍ സി എ ജി ഓഡിറ്റ് നടത്തിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും കേന്ദ്രം അറിയിച്ചു.

എന്നാല്‍ 23 ശതമാനം ഓഹരി മാത്രമാണ് സര്‍ക്കാറിനുള്ളതെന്ന് ചൂണ്ടിക്കാട്ടി കിയാല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ കേന്ദ്ര സര്‍ക്കാറിന് നോട്ടീസക്കാന്‍ തീരുമാനിച്ച കോടതി കേസ് പിന്നീട് പരിഗണിക്കുന്നതിന് മാറ്റിവെക്കുകയായിരുന്നു.

Latest