Connect with us

National

പാര്‍ലമെന്ററി മര്യാദക്ക് നിരക്കാത്ത ഭാഷ ഉപയോഗിക്കരുതെന്ന് ബിജെപി എംപിമാരോട് രാജ്‌നാഥ് സിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി| പാര്‍ലമെന്ററി മര്യാദക്ക് നിരക്കാത്ത ഭാഷ ഉപയോഗിക്കരുതെന്ന് ബിജെപി എംപിമാരോട് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് നിര്‍ദ്ദേശിച്ചു. അനാവശ്യ പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്നും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു. ധനമന്ത്രി നിര്‍മ്മല സീതാരാമനെ കോണ്‍ഗ്രസ് അംഗം അധിര്‍രഞ്ജന്‍ ചൗധരി നിര്‍ബല എന്ന് വിളിച്ചതിനെതിരെ ബിജെപി നോട്ടീസ് നല്കി.

ഇന്നലെയാണ് നിര്‍മ്മലാ സീതാരാമനെ നിര്‍ബല എന്ന് അധിര്‍രഞ്ജന്‍ ചൗധരി പരിഹസിച്ചത്. ഇതിനു മറുപടിയുമായി നിര്‍മല തന്നെ രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഏറ്റവും കഴിവുകെട്ട ധനമന്ത്രിയെന്ന വിമര്‍ശനം തനിക്കെതിരെ ഉയരുന്നതായും അത്തരം ആക്ഷേപങ്ങളെ കാര്യമാക്കുന്നില്ലെന്നുമായിരുന്നു ധനമന്ത്രിയുടെ പ്രതികരിച്ചിരുന്നു

Latest