Connect with us

Kerala

സംസ്ഥാനത്ത് വീണ്ടും എ ടി എം തട്ടിപ്പ്; കൊച്ചിയില്‍ ഡോക്ടറുടെ എക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം കവര്‍ന്നു

Published

|

Last Updated

കൊച്ചി |  മെഷീനുകളില്‍ ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ പുതുതായി ഏര്‍പ്പെടുത്തിയിട്ടും സംസ്ഥാനത്ത് എ ടി എം തട്ടിപ്പ് അവസാനിച്ചിട്ടില്ല. കൊച്ചിയില്‍ ഒരു ഡോക്ടറുടെ എക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ നഷ്ടമായി. രണ്ട് ബേങ്കുകളുടെ എ ടി എം വഴിയാണ് പണം നഷ്ടപ്പെട്ടത്. 15 മിനിറ്റിന്റെ ഇടവേളകളില്‍ 10 തവണയായി പണം പിന്‍വലിക്കുകയായിരുന്നു.

ഇന്നലെ രാവിലെ തൃശ്ശൂരില്‍ എ ടി എമ്മില്‍ മോഷണശ്രമം നടന്നിരുന്നു. പുലര്‍ച്ചെ 2.35ഓടെയായിരുന്നു എ ടി എമ്മില്‍ ഗ്യാസ് കട്ടറുപയോഗിച്ച് മോഷണത്തിന് ശ്രമം നടന്നത്. നാട്ടുകാര്‍ കണ്ടതോടെ മോഷണശ്രമം ഉപേക്ഷിച്ച് മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. ഇവരെ രാത്രിയില്‍ പിടികൂടിയിരുന്നു.

 

Latest